Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ജനലിലൂടെ കയ്യിട്ട് പിടിച്ച് ഓട്ടോഡ്രൈവര്‍; ടെക്‌നോപാര്‍ക്ക് ജീവനക്കാരി കൊടുത്തത് എട്ടിന്റെ പണി

13 MAY 2018 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

ഉറങ്ങിക്കിടക്കവെ ജനാലയിലൂടെ കയ്യിട്ടു കടന്നുപിടിച്ച ഓട്ടോഡ്രൈവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി.  ദേഹത്തു പതിഞ്ഞ കൈ പിടിച്ചു കുത്തി മുറിവേല്‍പിച്ചും മൊബൈലില്‍ ശല്യക്കാരന്റെ ചിത്രം പകര്‍ത്തിയും യുവതി അവസരോചിതമായി പ്രതികരിച്ചപ്പോള്‍ പ്രതിയെ പിടികൂടുന്നത് പോലീസിന് ഏളുപ്പമായി. കഴക്കൂട്ടം കിഴക്കുംഭാഗം പുതുവല്‍ പുത്തന്‍വീട്ടില്‍ മുരുകേശനാ(40)ണു പിടിയിലായത്. കഴക്കൂട്ടം ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറാണ്.

അതിക്രമത്തെ ധൈര്യപൂര്‍വം നേരിട്ട് അറസ്റ്റിനു വഴിയൊരുക്കിയ യുവതിയെ പൊലീസ് അഭിനന്ദിച്ചു. പത്തിനു പുലര്‍ച്ചെ മൂന്നിനു കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം ജീവനക്കാരികള്‍ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: രാത്രി ജോലി കഴിഞ്ഞു എത്തിയ ഇവര്‍ ഏറെ വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. കടുത്ത ചൂടായതിനാല്‍ ജനാലകള്‍ തുറന്നിട്ടു. ഏറെ നേരം കഴിഞ്ഞായിരുന്നു കയ്യേറ്റം. ജനാലയ്ക്കരികില്‍ കിടക്കുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിച്ചു. ഞെട്ടിയുണര്‍ന്ന ഇവര്‍ കുതറിമാറാന്‍ ശ്രമിച്ചിട്ടും പിടിവിടാതെ ഉപദ്രവം തുടര്‍ന്നു.

ഒടുവില്‍ കയ്യില്‍ കിട്ടിയ കമ്പി കൊണ്ട് യുവതി ഇയാളുടെ കൈയ്യില്‍ കുത്തി. കുത്തേറ്റതോടെ ഇയാള്‍ പിടിത്തം വിട്ടു.ഈ തക്കം നോക്കി യുവതി മൊബൈലില്‍ ഇയാളുടെ ചിത്രം പകര്‍ത്തുകയും ചെയ്തു. ഈ ചിത്രമാണു പ്രതിയെ പിടികൂടാന്‍ പൊലീസിനു സഹായകമായത്. ഇതര ജില്ലക്കാരായ യുവതികള്‍ മാത്രം താമസിക്കുന്ന 12 വീടുകളാണ് ഈ ഭാഗത്തുള്ളത്ത്. ബഹളം കേട്ട് മറ്റു ജീവനക്കാരികള്‍ ഓടികൂടുന്നതിനു മുന്‍പേ മുരുകന്‍ രക്ഷപ്പെട്ടു. രാത്രിയാകാന്‍ കാത്ത് സണ്‍ഷേഡില്‍ ഏറെനേരം പതുങ്ങിയിരുന്നതിനു ശേഷമാണ് ഇയാള്‍ യുവതിയെ കടന്നു പിടിച്ചത്. റൂമില്‍ ഒപ്പം കഴിയുന്ന യുവതി നാട്ടില്‍ പോയ ദിവസമായിരുന്നു സംഭവം.

വനിതകള്‍ക്കു നേരെയുള്ള അതിക്രമം ഈ ഭാഗത്ത് പതിവാകുകയാണ്. ജീവനക്കാരികള്‍ തങ്ങുന്ന ഹോസ്റ്റലുകളിലും വീടുകളിലും ശല്യക്കാരുടെ രാത്രികാല നുഴഞ്ഞുകയറ്റം പതിവാണെന്ന് പരാതിയുണ്ട്. അമ്പലത്തിന്‍കര, മുള്ളുവിള, ആറ്റിന്‍കുഴി എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളാണ് ഇത്തരം അത്രിക്രമങ്ങളുടെ വേദി. പതിയിരുന്നു എത്തിനോട്ടമാണു ഞരമ്പുരോഗികളുടെ പ്രധാന വിനോദം. നേരത്തേ ആറ്റിന്‍കുഴി സ്‌കൂളിനടുത്തും നെഹ്റുജംക്ഷനിലും സമാനരീതിയിലുള്ള കേസുകളുണ്ടായി.

രണ്ടാഴ്ച മുന്‍പ് ബൈപാസില്‍ ഇതര സംസ്ഥാന സ്വദേശികളായ ടെക്കികള്‍ക്കു നേരെയും ചിലര്‍ അതിക്രമത്തിനു മുതിര്‍ന്നു. നഗ്നതപ്രദര്‍ശനത്തിനു മുതിര്‍ന്ന യുവാവിനെ ടെക്കികള്‍ കൈകാര്യം ചെയ്തു. പൂവാലശല്യവും മേഖലയില്‍ പതിവാണ്. സംഭവം നടന്ന വീടിനു തൊട്ടടുത്താണു എക്സൈസ് റേഞ്ച് ഓഫിസ്. വിളയില്‍ക്കുളം, നെഹ്റു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ രാത്രികാല എത്തിനോട്ടത്തെ സംബന്ധിച്ചു പരാതികളുണ്ടെന്നും ഇവിടങ്ങളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും തുമ്പ എസ്ഐ പ്രതാപ ചന്ദ്രന്‍ പറഞ്ഞു.

വനിതാ ജീവനക്കാരികള്‍ കഴിയുന്ന ഹോസ്റ്റലുകളിലും വീടുകളിലും സിസിടിവി കാമറ നിര്‍ബന്ധമായി സ്ഥാപിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം. നിലവില്‍, പകുതിയോളം വീടുകളില്‍ സിസി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (14 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (16 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (39 minutes ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (44 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (54 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (2 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (2 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (4 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends