വീട്ടുവളപ്പില്‍ രഹസ്യമായി ആറടിയിലേറെ ഉയരമുള്ള കഞ്ചാവുചെടി നട്ടുവളർത്തിയ ആൾ അറസ്റ്റിൽ

അടിമാലി, ഇരുമ്പുപാലത്തെ വീട്ടുവളപ്പില്‍നിന്ന് ആറടിയിലേറെ ഉയരമുള്ള അഞ്ചു കഞ്ചാവുചെടി കണ്ടെത്തി. ഗൃഹനാഥനായ ഇരുമ്പുപാലം ചില്ലിത്തോട് കോളനിയില്‍ കാട്ടാഞ്ചേരി കുഞ്ഞുമോനെ(അയ്യപ്പന്‍കുട്ടി-56) അടിമാലി നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറസ്റ്റുചെയ്തു.
വിളവെത്തിയാല്‍ വന്‍വില ലഭിക്കുന്ന നീലച്ചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവുചെടിയാണ് രഹസ്യമായി ഇയാള്‍ പുരയിടത്തില്‍ വളര്‍ത്തിയത്. കൃത്യമായി വെള്ളവും വളവും നല്‍കുന്നതിനാല്‍ ചെടികള്‍ക്കു നല്ല കരുത്തുമുണ്ടായിരുന്നു. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ റോയി ജെയിംസിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha


























