തിയറ്റര്‍ പീഡനം ഹൃദയഭേദകം ; ദൃശ്യങ്ങള്‍ കിട്ടിയിട്ടും നടപടിയെടുക്കാത്ത പോലീസുകാരുടെ മനോഭാവം ശിശുപീഡകന്റെ മനോനിലയോട് ചേര്ത്തുവയ്ക്കാവുന്നതാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്

തിയറ്റര്‍ പീഡനം ഹൃദയഭേദകമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. എടപ്പാള്‍ ഗോവിന്ദ തിയറ്ററില്‍ നടന്ന ശിശുപീഡനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യത്വം മരവിച്ച ഈ നരാധമനോട് ചങ്ങരംകുളം പോലീസിന് എങ്ങനെയാണ് അടുപ്പം കാണിക്കുന്നമട്ടില്‍ പെരുമാറാന്‍ സാധിച്ചത്. ഇക്കാര്യം പരിശോധിച്ചു വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥാര്‍ക്ക് അര്‍ഹമായ ശിക്ഷ താമസംവിനാ നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഈ ദൃശ്യങ്ങള്‍ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേര്‍ത്തുവയ്ക്കാവുന്നതാണ്. പോലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നതെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.
https://www.facebook.com/Malayalivartha


























