രോഗിയുമായി പോയ ആംബുലൻസിനെ കാർ യാത്രികർ തടഞ്ഞു; വൃദ്ധക്ക് ദാരുണാന്ത്യം

രോഗിയുമായി പോയ ആംബുലന്‍സ് കാര്‍ യാത്രികര്‍ തടഞ്ഞു, ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനാ(75)ണ് ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. ഹൃദ്രോഗത്തേത്തുടര്‍ന്ന്, മാവേലിക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമൈബാനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയില്‍ ആംബുലന്‍സ് തടഞ്ഞത്.
ആംബുലന്‍സ് മുന്നില്‍ പോയിരുന്ന കാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് കാര്‍ യാത്രികര്‍ ആംബുലന്‍സ് തടഞ്ഞത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും ആരോപണമുണ്ട്. ഒരുമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കല്‍ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും ഉമൈബാന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണു മരണകാരണമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























