Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

സ്വന്തം നിലനില്‍പ്പിനുവേണ്ടി പലരേയും വഞ്ചിച്ച വാര്‍ത്തകള്‍ അറിയുമ്പോള്‍ അദ്ദേഹം ഒരു സര്‍വ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല ; ചില ഗുണ്ടകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതു പിന്നീട് പ്രശസ്തര്‍ക്ക് വിനയായിട്ടുള്ളതിന്റെ ഭയമാകാം ; യേശുദാസിനു പിന്തുണയുമായി എഴുത്തുകാരി ജെസ്മി

17 MAY 2018 11:28 AM IST
മലയാളി വാര്‍ത്ത

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലും സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനോടു തട്ടിക്കയറിയ വിഷയത്തിലും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ യേശുദാസ് സാധാരണ മനുഷ്യനാണ് എന്നും ആരാധകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കുകയാണ് എന്നും എഴുത്തുകാരി ജെസ്മി പറയുന്നു.

സെല്‍ഫി, സെല്‍ഫിഷ് ഗാന ഗന്ധര്‍വന്‍, പിന്നെ ഞാന്‍ എന്ന വിഷയത്തിലാണ് തന്റെ കാഴ്ച്ചപ്പാട് പ്രകടമാക്കിയത്.

ജെസ്മി സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ ;

അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങള്‍ ഗാനഗന്ധര്‍വ്വന്റെ സെല്‍ഫി സംഭവത്തില്‍ വായിച്ചു. കുറേ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. അദ്ദേഹം ഗാനമണ്ഡപത്തില്‍ അതുല്യന്‍ ആകാം… നരച്ച താടിയും മുടിയും നീട്ടിവളര്‍ത്തിയ ലുക്ക് ഉണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല. ശ്വേതവര്‍ണ്ണവസ്ത്രം ധരിക്കുന്നതിനാല്‍ തെറ്റിദ്ധരിയ്ക്കുമെങ്കിലും അദ്ദേഹം ലോക പണ്ഡിതനുമല്ല. സ്വന്തം മരുമകള്‍ ജീന്‍സ് ധരിക്കുന്ന കാലത്തും ജീന്‍സിനും ലെഗ്ഗിന്‍സിനുമെതിരെ പ്രക്ഷുബ്ധനാകുമ്പോള്‍ എല്ലാ വാക്കും എല്ലാവരും മുഖവിലക്കെടുക്കണമെന്നില്ല.

സ്വന്തം നിലനില്‍പ്പിനുവേണ്ടി പലരേയും വഞ്ചിച്ച വാര്‍ത്തകള്‍ അറിയുമ്പോള്‍ അദ്ദേഹം ഒരു സര്‍വ്വത്യാഗപരിത്യാഗിയോ യോഗിയോ അല്ല പിന്നെയോ ഒരു സാധാരണ മനുഷ്യന്‍ ആണെന്ന് സമ്മതിക്കേണ്ടിവരും. എന്റെ ഒരു സ്‌നേഹിതക്ക് ദുഃഖം ഉളവാക്കിയ അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്രകാരം ആണ് മുന്‍പ് ഈ അമ്പലം ഒരു കക്കൂസിന്റെ അത്ര ചെറുതായിരുന്നു എന്ന പ്രസ്താവന ആ ഭക്തക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു എന്ന് പറയാറുണ്ട്.

സെല്‍ഫിയിലേക്ക് മടങ്ങിവരാം. സെല്‍ഫി സര്‍വ്വസാധാരണം ആകാത്ത കാലത്ത് ക്യാമറ കൊണ്ട് നടക്കുന്ന ഒരു പതിവ് എനിയ്ക്കുണ്ടായിരുന്നു. ഒബ്രോണ്‍ മാളില്‍ ഒരു ഓഡിയോ കാസെറ്റ് റിലീസുമായി ബന്ധപ്പെട്ട് യേശുദാസ് വന്നിരുന്നു. ക്യാമറയുമായി അദ്ദേഹത്തിന്റെ അടുത്തുചെന്നു. എന്നെ കണ്ടമാത്രയില്‍ വളരെ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ആരോ ക്യാമറ വാങ്ങി ഫോട്ടോ എടുത്ത് തിരിച്ചു തന്നു. പിന്നീടാണ് ഭാര്യ പ്രഭയെ കണ്ടത്. അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന എന്റെ ആഗ്രഹം തിരിച്ചറിഞ്ഞ് യേശുദാസ് എന്റെ കയ്യില്‍ നിന്ന് ക്യാമറ വാങ്ങി ഭാര്യയും ഞാനുമായുള്ള ഫോട്ടോ എടുത്തു.

തിരിച്ച് കോഴിക്കോടുള്ള എന്റെ താമസസ്ഥലത്തെത്തി. പിറ്റേന്ന് എറണാംകുളത്തു നിന്നു ഫ്രെണ്ട്‌സിന്റെ തുരുതുരാ ഫോണ്‍ വിളി എനിക്ക് വന്നു.’ എറണാംകുളത്ത് വന്നിട്ടും എന്ത്യേ കാണാന്‍ വരാഞ്ഞേ’ എന്ന പരിഭവങ്ങള്‍…’എങ്ങനെ അറിഞ്ഞു’ എന്ന എന്റെ ചോദ്യത്തിന് ഇന്നത്തെ നാട്ടുവാര്‍ത്ത പേജില്‍ ഫോട്ടോ ഉണ്ട് എന്ന് ഉത്തരം… യേശുദാസ് ഭാര്യയും ഞാനും നില്‍ക്കുന്ന ഫോട്ടോ എടുക്കുന്നത് ഒരു വിരുതന്‍ ഫോട്ടോഗ്രാഫര്‍ സ്വന്തം ക്യാമറയില്‍ പകര്‍ത്തി പത്രത്തില്‍ ഇട്ടിരിക്കുന്നു. അനുവാദത്തോടെ ഫോട്ടോ എടുക്കുന്നത് അദ്ദേഹത്തിന് വിരോധമില്ലെന്ന് സാരം. ചില ഗുണ്ടകള്‍ കൂടെ നിന്ന് ഫോട്ടോ എടുത്തതു പിന്നീട് പ്രശസ്തര്‍ക്ക് വിനയായിട്ടുള്ളതിന്റെ ഭയമാകാം. അദ്ദേഹവും തെറ്റും കുറ്റവും ഉള്ള ഒരു സാധാരണ മനുഷ്യനാണ്. ആരാധകര്‍ ചേര്‍ന്ന് ദൈവാവതാരം ആക്കാതിരിക്കുന്നതല്ലേ നല്ലത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (43 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (45 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (51 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

Malayali Vartha Recommends