നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി...

നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി. ആതുര സേവനത്തിനിടയില്‍ ജീവന്‍ നല്‍കേണ്ടി വന്ന ലിനി നമ്മുടെയെല്ലാം നൊമ്പരമാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ആ ജീവത്യാഗത്തിന് താരതമ്യങ്ങളില്ല. തന്റെ ചുമതല ആത്മാര്‍ഥമായി നിര്‍വഹിക്കുന്നതിനിടെയാണ് ലിനിക്ക് ഈ ദുര്യോഗമുണ്ടായത്. അത് ഏറെ ദുഃഖകരമാണ്. ലിനിയുടെ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha