ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ വിജയത്തിന് തടസമാകുന്നത്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മിലുള്ള വടംവലിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന്റെ വിജയത്തിന് തടസമാകുന്നത്. സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ പ്രാധാന്യം ഇല്ലാത്ത ഉമ്മന്‍ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പും ചെങ്ങന്നൂര്‍ വിജയത്തിന് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അതിന്റെ ഗുണം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനുമാണ്. അതിനാല്‍ എ ഗ്രൂപ്പ് പ്രചരണത്തിലടക്കം ചവിട്ടിപ്പിടിക്കുകയാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ശോഭനാ ജോര്‍ജ്ജിനെതിരെ നടത്തിയ വിവാദപ്രസ്താവന യു.ഡി.എഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇത് മനപ്പൂര്‍വം നടത്തിയ പ്രസ്താവനയാണെന്നും സംശയിക്കുന്നുണ്ട്. കാരണം പ്രസ്താവന പിന്‍വലിക്കാനോ, മാപ്പ് പറയാനോ തയ്യാറല്ലെന്ന് ഹസന്‍ ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ മുന്‍ എം.എല്‍.എയായ ശോഭനാജോര്‍ജ്ജ് ഇത്തവണ എല്‍.ഡി.എഫിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. 1991ല്‍ ഇന്നത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിനെ ശോഭനാ ജോര്‍ജ്ജ് വെട്ടിയാണ് സീറ്റ് തരപ്പെടുത്തിയതെന്നും വെട്ടിയ രീതി പരസ്യമായി പറയാനൊക്കില്ലെന്നുമായിരുന്നു ഹസന്റെ പ്രസ്താവന.
ഹസന്റെ പ്രസ്താവനയെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. ജനമോചനയാത്ര നടത്തി ഹസന്‍ പാര്‍ട്ടി ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം കെ.പി.സി.സി പ്രസിഡന്റിനെ താമസിക്കാതെ മാറ്റും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആയിരിക്കും പുതിയ അധ്യക്ഷന്‍. ഇത് ഹസനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് ചെങ്ങന്നൂരിലെ മുന്‍ എം.എല്‍.എ ആയിരുന്ന പി.സി വിഷ്ണുനാഥ് മത്സരത്തില്‍ നിന്ന് മാറിനിന്നതെന്നും അറിയുന്നു.
https://www.facebook.com/Malayalivartha