സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി സിംഗിള്‍ ബെഞ്ച്; ഉത്തരവ് ആലുവ സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍.

സീറോ മലബാര്‍ സഭാ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദ്ദിനെതിരെ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അന്വേഷണം തുടരുന്നതില്‍ തടസ്സമില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
സീറോ മലബാര്‍ സഭയുടെ കീഴിലെ എറണാകുളം അങ്കമാലി അതിരൂപതാ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് അടക്കം 4 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ കര്‍ദ്ദിനാള്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയിരുന്നു. ഇതിന് മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദ് ചെയ്തതു കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചത്. പോലീസിന് പരാതി നല്‍കിയതിന് പിന്നാലെ പരാതിക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ഇത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതിത പിഴവുകള്‍ ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കുന്നു എന്നായിരുന്നു കോടതി വിശദികരണം.. നിലവില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമില്ല. കര്‍ദ്ദിനാളിനെതിരെ കൂടുതല്‍ തുടരന്വേഷണമാകാമെന്നും കോടതി പറഞ്ഞു. കേസിലെ പരാതിക്കാരെ കോടതി വിമര്‍ശിക്കുകയും ചെയ്തു. ക്രിമിനല്‍ ചട്ട പ്രകാരമുള്ള നടപടികള്‍ പരാതിക്കാരന്‍ പാലിച്ചില്ല. മറ്റൊരു പരാതി ക്കാരന്‍ കേസുമായി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും തുടര്‍ന്ന് ഹാജരായില്ലെന്നും കോടതി അറിയിച്ചു.ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha