വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ മോശമായ സാഹചര്യം മൂലമാണ് ലിനി മരിച്ചത്; അത മാലഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല; കോഴിക്കോട് നിപാ വൈറസ് ബാധിച്ചവരെ പരിചരിച്ചതിലൂടെ രോഗബാധയേറ്റ് മരണമടഞ്ഞ ലിനി എന്ന നഴ്‌സിനെക്കുറിച്ച് ആരോഗ്യ മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന തസ്ലിമ എന്ന യുവതിയുടെ വാക്കുകളാണിത്

ലിനിയെ മാലാഖയാക്കി പ്രണാമങ്ങളും ആദാരാഞ്ജലികളും അര്‍പ്പിക്കുന്നവര്‍ മനസിലാക്കേണ്ട കാര്യമാണിതെന്ന് പറഞ്ഞു കൊണ്ടാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അവസ്ഥ വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. പലതരത്തിലുള്ള രോഗബാധിതരെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ സ്വയം സുരക്ഷയ്ക്കായി എന്തെങ്കിലും ആവശ്യപ്പെടുമ്പോള്‍ മാനേജ്മന്റില്‍ നിന്ന് നേരിടേണ്ടി വരുന്ന കടുത്ത അവഗണനകളും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തസ്ലിമ തുറന്നു പറയുന്നു പറയുന്നു.
തസ്ലീമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. കേരളത്തിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത അനുഭവത്തില്‍ പറയുന്നതാണ്. പഴയൊരു ഹോസ്പിറ്റലില്‍ പുതിയതായി ആരംഭിച്ച ടരമി സെന്ററിലേക്ക് ലേരവിശരശമി ആയി ജോയിന്‍ ചെയ്തതായിരുന്നു ആ സ്ഥാപനത്തില്‍. തല പൊട്ടി ചോരയൊലിച്ചു വരുന്ന രോഗികളെ CT സ്‌കാന്‍ ടേബിളിലേക്ക് ഷിഫ്റ്റ് ചെയ്യുമ്പോള്‍, മലദ്വാരത്തിലൂടെ മരുന്ന് കയറ്റി സ്‌കാന്‍ ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍, (ഗ്ലൗസ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പോലും) ഒരുപാട് നാളായി കിടപ്പിലായ രോഗികളുമായി Direct Contact ഉണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ തന്നെയും കൈ കഴുകേണ്ടത് അത്യാവശ്യമാണെന്നിരിക്കേ ഒരു വാഷ്‌ബേസിനോ വാഷ് റൂമോ തുടങ്ങി പ്രാഥമിക സൗകര്യങ്ങളൊന്നും കാണാത്തതിനെക്കുറിച്ച് മേലധികാരികളുമായി സംസാരിച്ചതില്‍ നിന്ന് അവര്‍ പറഞ്ഞ മറുപടി. 'അത്ര അത്യാവശ്യമാണെങ്കില്‍ പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിച്ചാല്‍ മതി' എന്നായിരുന്നു. ചില രോഗികള്‍ മലദ്വാരത്തിലൂടെ മരുന്നുകയറ്റിയുള്ള സ്‌കാന്‍ ചെയ്തതിനു ശേഷം ടോയ്‌ലറ്റിലേക്കോടുന്ന വഴിയില്‍ വച്ച് തന്നെ വയറിളകി മറ്റു രോഗികളുടെ മുന്നില്‍ അപമാനിതരാവാറുണ്ട്..
തിരക്കുള്ള ദിവസങ്ങളില്‍ കയ്യില്‍ ഭക്ഷണമുണ്ടായിട്ട് പോലും കൈ കഴുകാനുള്ള സാഹചര്യമില്ലാത്തതിനാല്‍ മണിക്കൂറുകളോളം വിശന്നിരുന്നിട്ടുണ്ട്.സ്‌കാന്‍ റൂമില്‍ മലമോ മൂത്രമോ തുടങ്ങി എന്തെങ്കിലും ആയിക്കഴിഞ്ഞാല്‍ വൃത്തിയാക്കിക്കഴിഞ്ഞ് ഉപയോഗിക്കാന്‍ ഒരു റൂം സ്‌പ്രേ ആവശ്യപ്പെട്ടപ്പോള്‍, ' ഇത് ഹോസ്പിറ്റലാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അത്തരം മണങ്ങളൊക്കെ ഉണ്ടാവും എന്ന് എല്ലാര്‍ക്കും അറിയാം.. അതൊന്നും ഒരു പ്രശ്‌നമല്ല എന്നൊക്കെയാണ് മാനേജ്‌മെന്റ് പറഞ്ഞത്..
Glove mask തുടങ്ങിയവ ആവശ്യാനുസരണം ഉപയോഗിക്കാന്‍ കിട്ടാതിരുന്നത്.. ഇങ്ങനെ ഒരുപാടു കാരണങ്ങള്‍ കൊണ്ടൊക്കെയാണ് വളരെ പെട്ടെന്ന് തന്നെ അവിടം വിട്ടത്. ഈ Glove ഉം mask ഉം ഉപയോഗിച്ച് രോഗികളെ പരിചരിക്കുന്ന ഡോക്ടറല്ലാത്ത മറ്റ് ഏത് ജീവനക്കാരോടും രോഗിക്കും ബന്ധുക്കള്‍ക്കും പുച്ഛമാണ്.. പലപ്പോഴും കേട്ടിട്ടുണ്ട് ഡോക്ടര്‍ പോലും മാസ്‌ക് വെച്ചിട്ടില്ല എന്നിട്ട് ഇവര്‍ക്കൊക്കെ എന്താ ഇതിനു മാത്രം പേടി എന്ന്. എന്റെ അറിവില്‍ നിന്ന് പറയാം വളരെ ചെറിയൊരു ശതമാനം സ്റ്റാഫുകളെ മാറ്റി നിര്‍ത്തിയാല്‍ ഞാനടക്കം എല്ലാവരും രോഗികളെ ശുശ്രൂഷിക്കുന്നത് ജോലിയുടെ ഭാഗമായാണ്.. അതായത് ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നവരാണ്.. അവിടെ Glove ഉം അത്യാവശ്യമാണ്.. ഇന്ന് മരിച്ച് പോയ നഴ്‌സിനെ ഭൂമിയിലെ മാലാഖയാക്കി പ്രണാമങ്ങളും ആദരാഞ്ജലികളും അര്‍പ്പിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരേയൊരു കാര്യം വേണ്ടത്ര കരുതല്‍ ഇല്ലാതെ രോഗികളെ പരിചരിക്കേണ്ടി വന്ന നഴ്‌സിന്റെ വളരെ മോശമായ സാഹചര്യമാണ് അവരെ മരണത്തിലെത്തിച്ചത്... അത് മാലാഖയായി സ്വയം ഏറ്റുവാങ്ങിയ മരണമൊന്നും ആവാന്‍ വഴിയില്ല.. ഞാന്‍ നേരത്തെ പറഞകാര്യങ്ങള്‍ ഒരു സ്വകാര്യ ആശുപത്രിയെക്കുറിച്ചാണ് അതിനേക്കാള്‍ എത്രയോ മോശമായിരിക്കാം ഗവണ്‍മെന്റ് ആശുപത്രിയിലെ സ്ഥിതി.
https://www.facebook.com/Malayalivartha