ജെസ്‌നയെ കാണാതായിട്ട് അറുപത് ദിവസം... പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പിതാവ്; ഇത്രയെ ചെയ്യാനാവൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ; പോലീസ് വളരെ വ്യത്യസ്ഥമായി കേസിൽ ഇടപെട്ടിരുന്നു എന്ന് ചിന്ത ജെറോം; പ്രതികരണങ്ങൾ മലയാളി വാർത്തയോട്

ജെസ്‌നയെന്ന പെണ്‍കുട്ടിയെ കാണാതായിട്ട് അറുപത് ദിവസം പൂര്‍ത്തിയാകുമ്ബോഴും ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും ഏറെ പ്രതീക്ഷയോടെ അവളെ കാത്തിരിക്കുയാണ്. ജെസ്‌നയെ കാണാതായ നാള്‍ മുതല്‍ എന്തെങ്കിലും വിവരം ലഭിച്ചുവോയെന്ന് അന്വേഷിക്കാത്തവര്‍ ഉണ്ടാകില്ല. പട്ടാപകല്‍ ഒരു പെണ്‍കുട്ടിയെ കാണാതായിട്ട് പോലീസിന് ഒരു വിവരവും കണ്ടെത്താനാവത്തതില്‍ മാതാപിതാക്കളും ആശങ്കയിലാണ്.
മകളെ കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെ പോലീസിലും അന്വേഷണത്തിലുമുള്ള വിശ്വാസം നഷ്ട്ടപെട്ടുവെന്നാണ് ജെസ്‌നയുടെ പിതാവ് ജെയിംസ് മലയാളി വാർത്തയോട് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിൽ കടുത്ത ദുഖവും അമർഷവും ഉണ്ടായിരുന്നു. " പോലീസ് ആദ്യ ദിവസങ്ങളിൽ അനാസ്ഥ കാണിച്ചു. സ്ഥിരം മുടന്തൻ ന്യായങ്ങളിലൂടെ രണ്ടു ദിവസങ്ങൾ കളഞ്ഞു. പിന്നീടങ്ങോട് കാര്യമായ അന്വേഷണം നടന്നു പക്ഷെ ഇപ്പോൾ വീണ്ടും അന്വേഷണം പരിതാപകരമായ അവസ്ഥയിൽ ആണ്.
നല്ല രീതിയിലുള്ള അന്വേഷണമായിരുന്നുവെങ്കിൽ എന്തെങ്കിലും തെളിവ് കിട്ടുമായിരുന്നു. ജെസ്‌നയെ എന്തെങ്കിലും വിധത്തിൽ അപായപ്പെടുത്തിയിരിക്കാം എന്നാൽ അക്കാര്യം പോലീസ് അനേഷിക്കുന്നില്ല .പോലീസ് ഇപ്പോഴും ഫോൺ വിളികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും പുറകെയാണ്. അത് കൊണ്ട് തന്നെ കേരളാ പോലീസ് ന്റെ അനേഷണത്തിൽ ഉള്ള വിശ്വാസം നഷ്ട പെട്ടു . ഇനി മറ്റേതെങ്കിലും ഏജൻസി യെ കൊണ്ട് അനേഷിപ്പിക്കണം. ജെസ്‌നയുടെ സഹോദരിയുടെ ഫോണിലേക്ക് വന്ന വിളികൾ ആരുടേതാണെന്ന് പോലും പോലീസിന് കണ്ടു പിടിക്കാൻ ആയില്ല അത് കൊണ്ട് എനിക്ക് പോലീസിൽ വിശ്വാസം ഇല്ല.
സംസ്ഥാന യുവജന കമ്മിഷ്ടൻ ചെയർ പേഴ്സൺ ചിന്ത ജെറോം വിഷയത്തിൽ മലയാളി വാർത്തയോട് പ്രതികരിച്ചത് ഇങ്ങനെ "ജെസ്‌നയുടെ വീട് സന്ദർശിച്ചിരുന്നു പോലീസ് വളരെ വ്യത്യസ്ഥമായി കേസിൽ ഇടപെട്ടിരുന്നു എന്നാൽ തെളിവൊന്നും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അത് പോലീസിന്റെ തെറ്റാണെന്നു പറയാനാവില്ല. കുടുംബത്തിൽ വളരെ വിഷമയമായ സാഹചര്യം ആണ് നില നിൽക്കുന്നത്. പോലീസ് തീർച്ചയായും ഈ കുടുംബത്തിന്റെ വിഷമം അകറ്റും.
എന്നാൽ കേസ് അന്വേഷണ ചുമതലയുള്ള തിരുവല്ല ഡി വൈ എസ് പി പ്രതികരിച്ചത് ആര് അന്വേഷിച്ചാലും ഈ കേസിനൊരു തുമ്പ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല കാരണം ചില കേസുകൾ അങ്ങനെയാണ് എന്നാണ് . എന്തായാലും അറുപത് ദിവസമായി കാണാതായ ജെസ്‌നയെ കുറിച്ച് അനേഷിക്കാൻ നാട്ടിലും വീട്ടിലും ആരുമില്ലാത്ത അവസ്ഥയാണ്.
ജെസ്ന മരിയയെ കാണാതായി രണ്ടു മാസത്തിനിടയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അഞ്ജാത കോളിന്റെ ഉറവിടം തേടി പോലീസ് ബാംഗളുരുവിലേയ്ക്ക് പോയി. എന്നാല്‍ അന്വേഷണത്തില്‍ ഒന്നും കണ്ടത്താനായില്ല. പിന്നീട് വ്യാജ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് മുണ്ടക്കയത്ത് ഒരുവീട്ടില്‍ പരിശോധന നടത്തിയിട്ടും യാതൊരു തുമ്ബും ലഭിച്ചില്ല. നിരവധി പേരേ പോലീസ് ചോദ്യം ചെയ്തു. വേളാങ്കണ്ണി, തേനി എന്നിവിടങ്ങളിലും ധ്യാന കേന്ദ്രങ്ങളിലും പോലീസെത്തി പരിശോധിച്ചു.
https://www.facebook.com/Malayalivartha