ഉമ്മൻചാണ്ടിയെ ആന്ധ്രപ്രദേശിലേക്കയച്ചപ്പോൾ അജയ്യനായ രമേശ് ചെന്നിത്തലയുടെ കാലിടറുന്നു ; ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സിന് വിജയമുറപ്പിയ്ക്കാന്‍ കഴിയാത്ത പ്രതിപക്ഷ നേതാവ് കൂടുതല്‍ ദുര്‍ബലനായികൊണ്ടിരിക്കുന്നു

ഭരണ കൂടവിരുദ്ധ വികാരം കേരളത്തില്‍ കത്തിയാളുമ്പോഴും ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സിന് വിജയമുറപ്പിയ്ക്കാന്‍ കഴിയാത്ത പ്രതിപക്ഷ നേതാവ് കൂടുതല്‍ ദുര്‍ബലനാകുന്നു.കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫ് മുന്നണി ശിഥിലമാകുന്ന കാഴ്ചയാണ് ചെങ്ങന്നൂര്‍ നല്‍കുന്ന പാഠം.
ഗ്രൂപ്പ് വഴക്ക് ഒളിഞ്ഞും തെളിഞ്ഞും ഏറ്റവും ശക്തമായി പ്രതിഫലിച്ചിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരക്കെ പരാതിപ്പെട്ടിരുന്നു. ആര്‍ക്കും ഉത്തരവാദിത്തമില്ലായ്മ അതായിരുന്നു ഇലക്ഷനിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ അവസ്ഥ. പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ഇലക്ഷന്‍ നയിക്കട്ടെ എന്ന നിലപാടെടുത്ത ഉമ്മന്‍ ചാണ്ടിയാകട്ടെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ കര്‍ണാടക ഇലക്ഷന്റെ പേര് പറഞ്ഞു വേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചിരുന്നില്ല. എന്നാല്‍ 'എ ' ഗ്രൂപ്പുകാരനായ വിജയകുമാറിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം അവര്‍ തന്നെ ഏറ്റെടുക്കട്ടെ എന്ന നിലപാടിലായിരുന്നു ചെന്നിത്തല ക്യാമ്പ് .
ഐ ഗ്രൂപ് ആകട്ടെ വിജയകുമാര്‍ ദുര്‍ബലനായ സ്ഥാനാര്‍ഥി ആയിപ്പോയി എന്ന വിചാരത്തിലായിരുന്നു. സജി ചെറിയാനെ പോലൊരു തന്ത്രശാലിയായ സ്ഥാനാര്‍ത്ഥിയോട് ഏറ്റുമുട്ടാന്‍ ശക്തനല്ല വിജയകുമാര്‍ എന്ന ഐ ഗ്രൂപ് ചിന്ത ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തി.
കെ പി സി സി പ്രസിഡണ്ട് ഇലക്ഷന്‍ ചെലവിന് വേണ്ട പണം എത്തിക്കുന്നതില്‍ പലപ്പോഴും പരാജയപ്പെട്ടു. ബൂത്ത് കമ്മറ്റികളോട് നിര്‍ദേശിച്ച തുക വേഗത്തില്‍ തെരെഞ്ഞെടുപ്പ് രംഗത്ത് എത്തിക്കുവാനോ അത് ഫലപ്രദമായി ഉപയോഗിക്കുവാനോ കെ പി സി സി യ്ക്ക് കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പ് ഗോദയില്‍ ആദ്യം എത്തിയ പി എസ് ശ്രീധരന്‍ പിള്ളയെ ബഹുദൂരം പിന്നിലാക്കി സജി ചെറിയാന്‍ കുതിച്ചു. പിന്നാലെ യു ഡി എഫും .ബി ജെ പി യാകട്ടെ ഗ്രൂപ്പ്് വഴക്കിലും നേതാക്കളുടെ കഴിവില്ലായ്മയിലും തളര്‍ന്നു. പിന്നീട് ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ സജി ചെറിയാന്‍ കുതിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. അവസാന ഘട്ടത്തില്‍ ചെങ്ങന്നൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഉമ്മന്‍ ചാണ്ടി തന്റെ വ്യക്തി പ്രഭാവത്തില്‍ വിജയ കുമാറിന് അനുകൂല തരംഗം ഉണ്ടാക്കാന്‍ ആവതു ശ്രമിച്ചു. കേരളാ കോണ്‍ഗ്രസ്സിന്റെ വരവോടെ യു ഡി എഫ് ക്യാമ്പില്‍ ആവേശമുണ്ടായി.
https://www.facebook.com/Malayalivartha