വ്യത്യസ്തമായൊരു സമരരീതി ; തൊപ്പിപ്പാളയും തോര്‍ത്തുമുണ്ടും പാര്‍ട്ടി പതാകയുമേന്തി പ്രതിഷേധവുമായി ഒറ്റയാൻ

ശക്തമായ മഴയെ അവഗണിച്ച് തൊപ്പിപ്പാളയും തോര്‍ത്തുമുണ്ടും ധരിച്ച് കയ്യില്‍ പാര്‍ട്ടി പതാകയും,ആവശ്യങ്ങളെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് സി.എം.പി പ്രവര്‍ത്തകന്‍ രാജാക്കാട് ടൗണില്‍ നടത്തിയ വേറിട്ട ഒറ്റയാന്‍ സമരം കാഴ്ച്ചയ്ക്ക് കൗതുകമായി.
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.എം.പിയുടെ സജ്ജിവ പ്രവര്‍ത്തകനായ സി.കെ വിജയനാണു ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ നില്‍പ്പുസമരം നടത്തിയത്. ഏലം, കര്‍ഷകരുടെ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിനു പിന്‍തുണയുമായി വൈകാതെ മറ്റ് നിരവധിപ്പേരും ഒപ്പമെത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യത്യസ്ഥമായ സമരമുറകളുമായി മുന്നോട്ടുപോകുവാനാണു വിജയന്റെ തീരുമാനം.
https://www.facebook.com/Malayalivartha