സാമൂഹിക മാധ്യമങ്ങളില്‍ ജാതി വികാരം ഉണര്‍ത്തുന്ന പ്രചാരണങ്ങള്‍, കത്വ പോലുള്ള സംഭവങ്ങളില്‍ ന്യൂനപക്ഷ വികാരം ഇളക്കി വിട്ടു ; പിണറായി വിജയന്റെ തന്ത്രം പിഴച്ചില്ല ന്യൂന പക്ഷ വോട്ടുകൾ എൽഡിഎഫിന്റെ പെട്ടിയിൽ

ബി ജെ പി യുടെയും യു ഡി എഫിന്റെയും നായര്‍ സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഒരു ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുക. അതും മണ്ഡലത്തില്‍ വേരോട്ടമുള്ള ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തി പരിചയമുള്ള സജി ചെറിയാനെ തന്നെ. പിണറായി വിജയന്റെ തന്ത്രം പിഴച്ചില്ല. സജി ചെറിയാനെ സ്ഥാനാര്‍ഥി ആക്കുക എന്ന തീരുമാനം പിണറായിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്കുള്ള മികച്ച തെളിവാണ് .
പിന്നീട് ഓര്‍ത്തഡോക്‌സ് ,യാക്കോബായ , ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ഉറച്ച പിന്തുണ ഉറപ്പിയ്ക്കാന്‍ പിണറായിയും കോടിയേരിയും നേരിട്ടിറങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ ജാതി വികാരം ഉണര്‍ത്തുന്ന പ്രചാരണങ്ങള്‍, കത്വ പോലുള്ള സംഭവങ്ങളില്‍ ന്യൂനപക്ഷ വികാരം ഇളക്കി വിടാന്‍ ഇടതു പക്ഷത്തിനായി. പ്രചാരണത്തില്‍ ഏറെ പുറകിലായിരുന്ന യു ഡി എഫ് നേതൃത്വ ദാരിദ്യത്തില്‍ തളര്‍ന്നു. ദുര്‍ബലനായ പ്രതിപക്ഷ നേതാവിനും കെ പി സി സി പ്രസിഡന്റിനുമൊന്നും വേണ്ടത്ര ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഉമ്മന്‍ ചാണ്ടിയോട് എന്നും അകലം കാണിച്ചിരുന്ന യാക്കോബായ വിഭാഗം ഇടതു പക്ഷത്തിന് ഉറച്ച പിന്തുണ കൊടുത്തു. മുസ്ലിം വിഭാഗങ്ങളെയും ഒപ്പം നിര്‍ത്താന്‍ എല്‍ ഡി എഫിനായി.
ബി ജെ പി യോടിടഞ്ഞ ബി ഡി ജെ എസ് വോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാന്‍ പിണറായിയുടെ തന്ത്രജ്ഞത വിജയിച്ചു. മൈക്രോ ഫിനാന്‍സ് കേസില്‍ വരിഞ്ഞു മുറുക്കിയ വെള്ളാപ്പള്ളിക്ക് എല്‍ ഡി എഫുമായി സന്ധി ചെയ്യുക മാത്രമേ രക്ഷയുള്ളൂ എന്ന സ്ഥിതിയില്‍ എത്തിച്ചു.
കെ എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണ തങ്ങള്‍ക്ക് ഉറപ്പിയ്ക്കാനായില്ലെങ്കിലും അവസാന നിമിഷം വരെ, അവരെ യു ഡി എഫിലെത്തിക്കുന്നതില്‍ തടഞ്ഞു നിര്‍ത്താന്‍ എല്‍ ഡി എഫിനായി. തെരഞ്ഞെടുപ്പിന് നാല് ദിവസം മുന്‍പ് മാത്രമാണ് കെ എം മാണിയും കൂട്ടരും യു ഡി എഫില്‍ എത്തിയത്. അതിനു മുന്‍പ് തന്നെ ക്രിസ്ത്യന്‍ വോട്ടുകള്‍ വേണ്ടത്ര ഉറപ്പിക്കാന്‍ ഇടതു പക്ഷത്തിനായി. ഇത് പിണറായിയുടെ സംഘടനാ മികവ്.
പിണറായിയുടെ ധാര്‍ഷ്ട്യവും സംസാര രീതിയും പരക്കെ പരിഹസിക്കപ്പെടുമ്പോഴും, സംഘടനയെ തനിക്ക് കീഴില്‍ ഭദ്രമായി സംരക്ഷിക്കാന്‍ പിണറായിയ്ക്ക് കഴിയുന്നു എന്നതാണ് ശ്രദ്ധിയ്ക്കപ്പെടേണ്ട വസ്തുത. ഭരണ വിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതില്‍ യു ഡി എഫ് പരാജയപ്പെട്ടു. ചെങ്ങന്നൂരില്‍ ജാതി സമവാക്യങ്ങളുടെ അങ്കമായിരുന്നു അരങ്ങേറിയത് .
വിജയത്തില്‍ കഴിഞ്ഞൊന്നും ചിന്തിക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ് പരസ്യമായി ജാതി പറഞ്ഞുതന്നെ വോട്ടു പിടിക്കുകയായിരുന്നു. സി.പി.എം ജനഃസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പല പ്രസ്താവനകളും നിയോജക മണ്ഡലത്തില്‍ വര്‍ഗീയ വികാരം ഉണര്‍ത്തിവിടുന്നതായിരുന്നു. പിണറായിയാകട്ടെ ഒരു പടികൂടി കടന്ന് ചെങ്ങന്നൂരിലെ പ്രബല വിഭാഗക്കാരായ ഓര്‍ത്തഡോക്‌സ്, യാക്കോബായ മതമേലധ്യക്ഷാരെ നേരിട്ടുതന്നെ കണ്ട് തന്ത്രങ്ങള്‍ മെനഞ്ഞു. ഇതിനുള്ള മറുപണി ഇരു വിഭാഗങ്ങളെയും പ്രകോപിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസും തൊടുത്തു.അയ്യപ്പസേവാ സംഘത്തിന്റെ ദേശീയഭാരവാഹി എന്ന ലേബലില്‍ തന്നെയാണ് വിജയകുമാറും അരങ്ങുതകര്‍ത്തത്. ഈ സാഹചര്യം മുതലെടുത്താണ് കോടിയേരി എസ്.എന്‍.ഡി.പി ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സന്ദര്‍ശിക്കാനും ഈഴവ വോട്ട് ഉറപ്പിക്കാനും ശ്രമിച്ചത്. ഇടതു വലതു മുന്നണികള്‍ നഗ്‌നമായി ജാതി പറയാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദുവോട്ടുകള്‍ ഉണ്ടാകുന്ന വിഭജനം മുതലെടുക്കാനുള്ള തെരഞ്ഞെടുപ്പു തന്ത്രം രൂപീകരിക്കാന്‍ ബുദ്ധിമുട്ടിയത് ബി.ജെ.പി.യാണ്. ഇവിടെ ആത്യന്തികമായി പരാജയപ്പെടുന്നത് ഇന്ത്യയുടെ മതേതരത്വമാണ്.
https://www.facebook.com/Malayalivartha