മഴക്കാലം വന്നാൽ ചെളിക്കുണ്ടായി ചാല മാർക്കറ്റ് ; വൃത്തിഹീനമായ ചുറ്റുപാടിൽ ഉത്പന്നങ്ങൾ വാങ്ങാൻ വരുന്നവരുടെ എണ്ണത്തിൽ വൻ കുറവ്; നിരാശരായി കച്ചവടക്കാർ

മഴക്കാലം വന്നാൽ ചെളിക്കുണ്ടായി ചാല മാർക്കറ്റ്. മഴക്കാലം തുടങ്ങിയതിൽ പിന്നെ വളരെ ശോചനീയമാണ് ചാല മാർക്കറ്റിന്റെ അവസ്ഥ. മലിന ജലം കയറി ചെളിക്കുണ്ടായി മാറിയിരിക്കുന്നു. തറയിൽ സിമന്റ് പൂശിയിട്ട് വളരെ ഏറെ കാലം ആയിട്ടില്ലെങ്കിലും മുഴുവനും പൊട്ടിപൊളിഞ്ഞ നിലയിലാണ്.
മാലിന്യം കുമിഞ്ഞു കൂടിയ ദുർഗന്ധം പരിസര വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൃത്തിഹീനമായി മാറിയ മാർക്കറ്റിന്റെ ഉള്ളിൽ ഉത്പന്നങ്ങൾ വാങ്ങാൻ ആളുകൾ എത്തുന്നത് കുറയുന്നത് കാരണം കച്ചവടം നന്നായി കുറയുന്നു. ഇത് കച്ചവടക്കാരെയും ദുരിതത്തിലാക്കുന്നു. വൃത്തിഹീനമായ ഇത്തരം ചുറ്റുപാടിൽ പ്കർച്ചവ്യാധി പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
https://www.facebook.com/Malayalivartha























