മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പ്യൊലിറ്റി ബ്ലോക്കിലെ ഒ. പി ദിവസങ്ങളിൽ തിങ്കളാഴ്ച മുതൽ മാറ്റം

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഒപി പുനക്രമീകരിക്കുന്നു. തിങ്കളാഴ്ച മുതലാണ് പുതിയ ക്രമീകരണത്തിലേക്ക് ഒ.പി സംവിധാനം മാറുന്നത്.നിലവില്‍ തിങ്കളാഴ്ച പ്രവര്‍ത്തിച്ചു വന്ന മെഡിക്കല്‍ ഗാസ്‌ട്രോ യൂണിറ്റ് ഒന്ന് ബുധനാഴ്ചയിലേക്ക് മാറ്റി. വ്യാഴാഴ്ച നടന്നിരുന്ന മെഡിക്കല്‍ ഗാസ്‌ട്രോ യൂണിറ്റ് രണ്ട് ശനിയാഴ്ചയിലേക്കും മാറ്റി.
ഒരു യൂണിറ്റായിരുന്ന നെഫ്രോളജി രണ്ട് യൂണിറ്റാക്കി. നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉണ്ടായിരുന്ന നെഫ്രോ ഒ പി , വെള്ളി ,ശനി ദിവസങ്ങളിലേക്ക് കൂടി നീട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ നെഫ്രോളജി യൂണിറ്റ് ഒന്നിന്റെ ഒപി ചൊവ്വ, വെള്ളി ദിവസങ്ങളിലും, നെഫോളജി രണ്ടാം യൂണിറ്റിന്റെ ഒപി വ്യാഴം ശനി ദിവസങ്ങളിലും നടക്കും.
ന്യൂറോ സര്‍ജറി മൂന്നാം യൂണിറ്റിന്റെ ഒപി ബുധനാഴ്ചത്തെ ഹെഡ് ഇന്‍ജുറി ക്ലിനിക്കിനോട് കൂടി ചേര്‍ത്ത് നടത്തും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ നടക്കുന്ന ബാക്കി ഒപിയുടെ സമയങ്ങളിലും ടോക്കന്‍ സംവിധാനം എന്നിവയിലും മാറ്റമില്ല.
https://www.facebook.com/Malayalivartha























