സീറ്റ് തർക്കത്തിന് മറവിൽ കോൺഗ്രസിൽ നടന്നതെന്ത് ?

കോൺഗ്രസിനെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ ചർച്ചകളിൽ ഒന്നായിരുന്നു സീറ്റ് തർക്കം .ഗ്രൂപ്പ് പോര് രൂക്ഷമായ കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറിയുടെ പുതിയ ചേരിതിരിവുകൾ സംജാതമായതും രാഷ്ട്രീയ ചർച്ചകൾക്ക് ആക്കം കൂട്ടി . ചർച്ചകൾക്ക് യുവ എം.എൽ.എ മാരുടെ പൊട്ടിത്തെറിക്കുന്ന പ്രതികരണങ്ങൾ കൂടിയായപ്പോൾ രാഷ്ട്രീയ മാനങ്ങൾക്കുമപ്പുറം ചർച്ച തലമുറകളുടെ തർക്കമായിമാറി .എന്നാൽ സീറ്റു തർക്കവുമായി ബന്ധപ്പെട്ട് ഏവരും മറന്നുപോയ ചിലകാര്യങ്ങളുണ്ടായിരുന്നു .എന്തിനാണ് ചർച്ചയുമായി ബന്ധപ്പെട്ട് നേതാക്കന്മാർ ഡൽഹിയിലേക്ക് പോയത് . ഇതിനുപിന്നിലെ രാഷ്ട്രീയ താൽപ്പര്യം സംസ്ഥാന നേതൃത്വത്തിന്റെ പുനർസംഘടനയിൽ നിന്നും ചർച്ചയെ വഴിത്തിരിക്കുകയായിരുന്നു . നിലവിൽ പാർട്ടിയുടെ നേതൃത്വനിരയിലുള്ള ചിലർക്കെങ്കിലും ഇനിയിയും ആസ്ഥാനങ്ങളിൽ തുടർന്നുപോകാൻ താൽപ്പര്യമുണ്ട് . എന്നാൽ ഈവിഷയത്തിൽ പ്രതികരണവുമായി വി ടി ബൽറാം എം.എൽ.എ മാത്രമാണ് രംഗത്ത് വന്നിട്ടുള്ളത് . സീറ്റ് ചർച്ച വീണ്ടും കോൺഗ്രസിനെ പ്രക്ഷുപ്തമാക്കുമ്പോൾ തെല്ല് നേരത്തേക്കെങ്കിലും നേതൃമാറ്റചർച്ചകളിൽ നിന്നും വഴിതിരിച്ചു വിടാൻ മുതിർന്ന നേതാക്കന്മാർക്കായി എന്നതാണ് സത്യം
വീഡിയോ കാണൂ
https://www.facebook.com/Malayalivartha























