പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാനായുള്ള മുന്‍ പോലീസ് മേധാവിമാരുടെ പരിശീലന ക്ലാസില്‍ വാക്‌പോര്

പോലീസിനെതിരേ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പോലീസുകാരെ നല്ല നടപ്പ് പഠിപ്പിക്കാനായുള്ള മുന്‍ പോലീസ് മേധാവിമാരുടെ പരിശീലന ക്ലാസില്‍ വാക്‌പോര്. തിരുവനന്തപുരം റെയ്ഞ്ചിലെ ക്ലാസില്‍ പോലീസ് അസോസിയേഷനെ വിമര്‍ശിച്ച് മുന്‍ ഡിജിപി കെ.ജെ. ജോസഫ് രംഗത്തെത്തിയതാണ് തര്‍ക്കത്തിനു കാരണമായത്.പല കേസുകളുടെയും അന്വേഷണത്തില്‍ പോലീസ് അസോസിയേഷന്‍ അനാവശ്യമായി ഇടപെടുന്നതായി കെ.ജെ. ജോസഫ് പറഞ്ഞു.
എന്നാല്‍ അങ്ങനെയുള്ള ഒരു കേസ് പറയാമോയെന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ചോദിച്ചു. അസോസിയേഷനെ തുണച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രംഗത്തെത്തി. തിരുവനന്തപുരം റെയ്ഞ്ചിലെ എസ്‌ഐമാര്‍ക്കും സിഐമാര്‍ക്കുമാണ് കെ.ജെ. ജോസഫ് ക്ലാസ് എടുക്കുന്നത്.
https://www.facebook.com/Malayalivartha