വിവാഹ ദിവസം ആഭാസകരമായ ആഘോഷം നടത്തിയത് ചോദ്യം ചെയ്തയാളെ വീട് കയറി മർദ്ദിച്ചു

വിവാഹാഭാസം ചോദ്യം ചെയ്തയാളെ വീടുകയറി മര്‍ദി്ച്ചു. തടയാന്‍ ചെന്ന ഭാര്യയ്ക്കും സഹോദരിമാര്‍ക്കും മര്‍ദനമേറ്റു. എലാങ്കോട് കരിയവീട്ടില്‍ ഇസ്മാഈലിനെയാണ് (47) ഒരു സംഘം വീട്ടില്‍ കയറി മര്‍ദിച്ചു പരിക്കേല്‍പിച്ചത്. ഇസ്മാഈലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ സഫീറ (40), സഹോദരിമാരായ സാജിദ (35), സമീറ (30) എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പുത്തൂര്‍ മടപ്പുരയ്ക്കു സമീപത്തെ കല്യാണ വീട്ടില്‍ നിന്നു വരനോടൊപ്പം പൂക്കോത്തെ വധുവിന്റെ വീട്ടിലേക്കു പോയ സമയം ആഭാസകരമായ ആഘോഷം നടത്തിയത് ഇസ്മാഈല്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha