ജെസ്നയെ കാണാതായ സാഹചര്യത്തിൽ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനം

കോട്ടയത്ത് നിന്നും കാണാതായ ജെസ്നയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ജെസ്നയെ കാണാതായത് മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ജാത മൃതദേഹങ്ങളാണ് പോലീസ് പരിശോധിക്കാന്‍ ഒരുങ്ങുന്നത്.ജെസ്നയെ കാണാതായിട്ട് മൂന്ന്‍ മാസത്തിലേറെ ആയ സാഹചര്യത്തിലാണ് പോലീസ് ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. കേരള,കര്‍ണാടക,തമിഴ്നാട്,ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പോലീസ് പരിശോധന നടത്തുക.
ജെസ്‌ന ജോണ്‍ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ' ദൃശ്യം' മോഡല്‍ പരിശോധന നടത്തിയിരുന്നു പൊലീസ്. ജസ്നയുടെ പിതാവിന്റെ കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ പണി നടക്കുന്ന പരിസരത്താണ് തെളിവ് തേടി പോലീസ് പരിശോധന നടത്തിയത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും അപര്യാപ്തത മൂലാം ജനുവരിയില്‍ കമ്ബനിയുടെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നുവെന്നാണ് വിവരം.
അതേസമയം ജെസ്‌നയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശങ്ങളും കോള്‍ വിവരങ്ങളും പൊലീസ് വീണ്ടെടുത്തു.ആദ്യഘട്ടത്തില്‍ ഫോണ്‍സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. സന്ദേശങ്ങളെല്ലാം ഫോണില്‍നിന്നു നശിപ്പിച്ച നിലയിലായിരുന്നു. സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെയാണ് ജസ്നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും കണ്ടെത്താനായത്.
https://www.facebook.com/Malayalivartha