വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ റിമാൻഡിൽ

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ റിമാൻഡിലായി. പറവൂർ സി.ഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറിനെ ജൂലൈ ഏഴു വരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ചയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.
പൊലീസ് ഡ്രൈവർ കൈക്കൂലി വാങ്ങിയെന്ന വിവരം കഴിഞ്ഞ മാസം 10നാണ് അന്വേഷണ സംഘത്തിന് വ്യക്തമായത്. ശ്രീജിത്തിന്റെ ഭാര്യാപിതാവ് പ്രദീപിന്റെ കൈയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. സാക്ഷി മൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പ്രദീപ് കുമാർ കൈക്കൂലി വാങ്ങിയതായി സ്ഥിരീകരിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അഖിലയുടെ ഭാര്യാപിതാവ്, ബന്ധു, ഇടനിലക്കാരനായ ഓട്ടോറിക്ഷ ഡ്രൈവർ തുടങ്ങിയവരാണ് കേസിൽ സാക്ഷികൾ. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
അറസ്റ്റിലായ ശ്രീജിത്തിന്റെ ആരോഗ്യനില തീരെ മോശമായതിനെ തുടർന്ന് എങ്ങനെയെങ്കിലും പുറത്തിറക്കാൻ കഴിയുമോ എന്ന് അന്വേഷിച്ച സാഹചര്യത്തിലാണ് ഇടനിലക്കാരൻ വഴി സി.ഐയുടെ ഡ്രൈവറെ ബന്ധപ്പെടുന്നത്. 25,000 രൂപ ഇയാൾ ആവശ്യപ്പെട്ടപ്പോൾ 15,000 നൽകിയെന്നാണ് ശ്രീജിത്തിന്റെ ഭാര്യ പിതാവ് പ്രദീപ് അന്വേഷണ സംഘത്തോട് പറഞ്ഞത്.
https://www.facebook.com/Malayalivartha