മാധ്യമ വിചാരണകൾ ഫലം കണ്ടില്ല ;കെബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു ; പരാതി പിന്‍വലിക്കാന്‍ ഇരുകൂട്ടരും ധാരണയിലെത്തി

കെബി ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെയും അമ്മയേയും കൈയ്യേറ്റം ചെയ്ത കേസ് ഒത്തുതീര്‍ന്നു. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചര്‍ച്ച. അതേസമയം ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞില്ല.
ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടക്കുന്ന കാര്യം ഷീന സ്ഥിരീകരിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ തങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഷീന പറഞ്ഞിരുന്നു. കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപ്പിള്ള തന്നെ നേരിട്ട് പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. കൈയ്യേറ്റം ചെയ്യുകയും അസഭ്യ പറയുകയും ചെയ്തുവെന്ന ഷീനയുടെ രഹസ്യമൊഴി കോടതിയില്‍ നിന്നും കൈപ്പറ്റാൻ ആദ്യം മടികാണിച്ച പൊലീസ് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച അത് വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha