മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും മുകേഷിനും ഗണേഷിനും ഇന്നസെന്റിനും എതിരെ എ.ഐ.വൈ.എഫ് രൂക്ഷവിമര്‍ശനം നടത്തിയതും ആരാധകരെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റിന് നേരെ വധഭീഷണി മുഴക്കിയിരുന്നു

ദിലിപിനെ തിരിച്ചെടുത്ത വിഷയത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും മോഹന്‍ലാലിന്റെ കോലം കത്തിക്കുകയും ചെയ്ത എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റ് സജിലാലിന്റെ അക്കൗണ്ട് മോഹന്‍ലാല്‍ ആരാധകര്‍ പൂട്ടിച്ചു. മോഹന്‍ ലാല്‍ ഫാന്‍സിന്റെ വാട്ട്‌സ് ഗ്രൂപ്പില്‍ അക്കൗണ്ട് പൂട്ടിക്കണമെന്ന് ആഹ്വാനം ഉണ്ടായിരുന്നു . കൂടാതെ ഫാന്‍സ് പ്രവര്‍ത്തകര്‍ എന്ന് പരിചയപ്പെട്ട് വിളിച്ച രണ്ട് യുവാക്കള്‍ വധ ഭീഷണി നടത്തിയതായി കാണിച്ച് ഡിജിപിക്ക് നമ്പര്‍ സഹിതം സംസ്ഥാന പ്രസിഡന്റ് ആര്‍. സജി ലാല്‍ പരാതി നല്‍കിയിട്ടുണ്ട്. ഫാന്‍സ് അസോസിയേഷന്റെ വിരട്ടൊന്നും വേണ്ടെന്ന് എ.ഐ.വൈ.എഫ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയികുന്നു. അതിന് പിന്നാലെയാണ് ഇന്ന് അക്കൗണ്ട് പൂട്ടിച്ചത്.
എം.എല്‍.എ.മാരും എം.പി.മാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരമാണ്.സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുത്ത താര സംഘടനയായ അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണം. നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. മുന്‍പ് നടനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന വാദം പരിഹാസ്യമാണ്. പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കിയെന്ന നേരത്തെയുള്ള പ്രസ്താവന പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നെവന്ന് തെളിഞ്ഞിരിക്കുകയാണ്. അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.
നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ തിലകനെ മരണം വരെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഘടനയാണിപ്പോള്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുക്കാനും സംഘടന നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത്. സിനിമ രംഗത്തെ എല്ലാ വിധ അനാരോഗ്യ പ്രവണതകളുടെയും സംരക്ഷകരായി മാറിയ അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അമ്മയുടെ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ച കലാകാരന്‍മാരെയും നീതിക്കുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും അറിയിച്ചു.
https://www.facebook.com/Malayalivartha
























