തെറ്റ് ചെയ്യുന്നത് പൊലീസുകാരാണെങ്കിലും നിയമനടപടി സ്വീകരിക്കുമെന്ന് പിണറായി

പൊലീസുകാര്‍ തെറ്റ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളാ പൊലീസില്‍ അറുപതിനായിരത്തോളം അംഗങ്ങളുണ്ട്. ഇവരില്‍ ചിലര്‍ക്ക് മാത്രമാണ് തെറ്റായ പ്രവണതകളുള്ളത്. അത് തിരുത്തുന്നതാണ് സര്‍ക്കാര്‍ സമീപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിണറായി പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ സമൂഹത്തിലെ സ്ഥാനം നോക്കാതെ നടപടിയെടുക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കേസന്വേഷണത്തില്‍ പൊലീസിന് കൂച്ചുവിലങ്ങുകളൊന്നുമുണ്ടായിരുന്നില്ല. ക്രമസമാധാന പാലനത്തിലും സ്ത്രീസുരക്ഷയിലും കേരളം ഒന്നാം സ്ഥാനത്താണ്'- മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























