മാധ്യമ പ്രവര്‍ത്തകന്‍ എം.വി. കമ്മത്ത് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസാര്‍ഭാരതി മുന്‍ ചെയര്‍മാനുമായ എം.വി. കമ്മത്ത് അന്തരിച്ചു. 93 വയസായിരുന്നു അദ്ദേഹത്തിന്. വാര്‍ദ്ധഖ്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്.
1921 സെപ്റ്റംബര്‍ 7ന് കര്‍ണാടകയിലെ ഉടുപ്പിയിലായിരുന്നു ജനനം. 1941 ല്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദം നേടിയ അദ്ദേഹം മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ഹോണററി ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു. സണ്‍ഡേ ടൈംസിന്റെയും ദി ഇല്ലസ്‌ട്രേറ്റഡ് വീക്കലി ഓഫ് ഇന്ത്യയുടെയും എഡിറ്ററായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ വാഷിംഗ്ടണ്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 40ലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 2004ല്‍ അദ്ദേഹത്തെ രാജ്യം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























