ജയലളിത വീണത് സ്വയം വിരിച്ച വലയിലെന്ന് കരുണാനിധി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എഐഡിഎംകെ നേതാവുമായ ജയലളിതയുടെ അറസ്റ്റിനെ കുറിച്ച് ഒടുവില്‍ കരുണാനിധി പ്രതികരിച്ചു. ജയലളിത സ്വയം വിരിച്ച വലയില്‍ കുരുങ്ങിയെന്നാണ് അവരുടെ ബദ്ധ ശത്രു കൂടിയായ കരുണാനിധി പറഞ്ഞത്. അധികാരത്തില്‍ തിരിച്ചെത്താമെന്നത് അവരുടെ സ്വപ്നം മാത്രമാണ്. അത് ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ലെന്നും കരുണാനിധി പറഞ്ഞു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് പാര്‍ട്ടി മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു കരുണാനിധി.
ജയലളിതയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അവര്‍ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ക്കും തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന ഒരു സാഹചര്യം അവര്‍ സൃഷ്ടിച്ചു. എന്നാല്‍ ഇന്ന് സന്തം വീഴ്ച അവര്‍ക്ക് പാഠമായി. അറിയാതെയാണെങ്കിലും ദ്രാവിഡന്‍ മുന്നേറ്റത്തിന് ജയലളിത തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും കരുണാനിധി പറഞ്ഞു.
ജയലളിതയ്ക്ക് ശിക്ഷ ലഭിച്ച് 12 ദിവസം കഴിഞ്ഞപ്പോഴാണ് കരുണാനിധി അഭിപ്രായം പറയുന്നത് എന്നതും ശ്രദ്ധേയമാണ്.
അറുപത്തിയാറു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ സെപ്തംബര്‍ 27നാണ് ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി ജലയളിതയെ ശിക്ഷിച്ചത്. നാലു വര്‍ഷം തടവുശിക്ഷയും 100 കോടി പിഴയുമാണ് ചുമത്തിയത്. ജാമ്യത്തിനായി കോടതിയെ സമീപിച്ചപ്പഴും ജയലളിതയ്ക്ക് തിരിച്ചടിയുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























