അതിര്‍ത്തിയിലെ പ്രകോപനം : പാകിസ്ഥാന് ജയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്

അതിര്‍ത്തിയില്‍ സൈന്യത്തിനും ഗ്രാമീണര്‍ക്കുമെതിരേ പാക് സേന ആക്രമണം തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യ പ്രതികരിച്ചാല്‍ പാക്കിസ്ഥാന് താങ്ങാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം തുടരുകയാണ്. നുഴഞ്ഞുകയറ്റത്തെ സഹായിക്കാനാണ് പാക് ആക്രമണം. വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണെങ്കില്‍ ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. പാക് പ്രകോപനങ്ങളോട് പ്രധാനമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ലെന്നും ഇന്ത്യന്‍ സൈന്യം അതു ചെയ്തുകൊണ്ടിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























