ആന്ധ്ര- ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ഉത്തര ആന്‍ഡമാന്‍ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തമായ ചുഴലിക്കൊടുങ്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രത. \'ഹുഡ്ഹുഡ്\'എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റ് 12ന് ആന്ധ്ര, ഒഡീശ തീരത്തു വീശിയടിക്കുമെന്നാണു കാലാവസ്ഥാ സൂചനകള്‍.
ഇന്നലെ രാവിലെ എട്ടരയ്ക്ക് ഉത്തര ആന്‍ഡമാന്‍ സമുദ്രത്തില്‍ കേന്ദ്രീകരിച്ച ന്യൂനമര്‍ദം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും കടന്ന് ലോങ് ഐലന്‍ഡിലേക്കു നീങ്ങിയതായാണ് അവസാന റിപ്പോര്‍ട്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇതു ചുഴലിക്കൊടുങ്കാറ്റായി മാറും. 12ന് ഉച്ചയോടെ വിശാഖപട്ടണത്തിനും ഗോപാല്‍പുരിനുമിടയ്ക്ക് ഒഡീഷ ആന്ധ്ര തീരത്തെത്തും.
കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്നു തീരദേശത്തു മുന്‍കരുതലുകളെടുത്തതായി ഒഡീശ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കി. കഴിഞ്ഞവര്‍ഷം ഒഡീശ തീരത്തെ ഭീതിയിലാഴ്ത്തി ഫാലിന്‍ ചുഴലിക്കൊടുങ്കാറ്റ് വീശിയിരുന്നു. അന്നു മുന്‍കരുതലുകളെടുത്തതിനാല്‍ ആളപായമുണ്ടായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























