ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടാല്‍ ഇനി പേടിക്കേണ്ട, ആശ്വാസവുമായി റെയില്‍വേ

ട്രെയിനില്‍ യാത്രചെയ്യുന്നവര്‍ക്ക് ആശ്വാസവുമായി റെയില്‍വേ. യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായാല്‍ ഇനി പേടിക്കേണ്ട. ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിച്ച രേഖകള്‍ കാണിച്ചാല്‍ റെയില്‍വേ അത് അംഗീകരിക്കും. ഇതിനായി ആധാറിന്റെയും ഡ്രൈവിങ് ലൈസന്‍സിന്റെയും ഡിജിറ്റല്‍ പകര്‍പ്പുകളാണ് ഇന്ത്യ സര്‍ക്കാറിന്റെ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കേണ്ടത്.
വിതരണം ചെയ്ത രേഖകള്‍' എന്ന വിഭാഗത്തില്‍ വേണം ആധാറിന്റെയും ഡ്രൈവിങ് ലൈസന്‍സിന്റെയും പകര്‍പ്പുകള്‍ സൂക്ഷിക്കേണ്ടത്. ഡിജിറ്റല്‍ ലോക്കറില്‍ വ്യക്തികള്‍ സ്വന്തം നിലക്ക് സൂക്ഷിക്കുന്ന രേഖകളുടെ വിഭാഗത്തില്‍നിന്ന് ഇവയുടെ പകര്‍പ്പുകള്‍ കാണിച്ചാല്‍ അംഗീകരിക്കില്ലെന്ന് റെയില്‍വേ അറിയിച്ചു. ഡിജി ലോക്കര്‍ സംവിധാനം സി.ബി.എസ്.ഇയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ മാര്‍ക്ക് ലിസ്റ്റുകള്‍ സൂക്ഷിക്കാനും സൗകര്യമുണ്ട്.
http://www.digilocker.gov.in" ല്‍ കയറി 'സൈന്‍ അപ്' ക്ലിക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒ.ടി.പി (വണ്‍ടൈം പാസ്‌വേഡ്)ഉപയോഗിച്ചാണ് ഡിജിലോക്കര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കിയത്.
https://www.facebook.com/Malayalivartha

























