കാശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു

കാശ്മീരിലെ പുല്‍വാമയില്‍ പള്ളി ഇമാമിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. പുല്‍വാമ പാരിഗാം ഗ്രാമത്തിലെ ഹന്‍ഫിയ പള്ളി ഇമാം മുഹമ്മദ് അഷ്‌റഫ് തോക്കറിന് നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇമാമിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശരീരത്തില്‍ ഒന്നിലധികം വെടിയുണ്ടകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേരത്തെ കാശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ പൊലീസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
വെടിയുണ്ടകളേറ്റ നിലയില്‍ ഇന്ന് രാവിലെ ഷോപ്പിയാനിലെ ദംഗാമിലാണ് മൃതദേഹം കണ്ടെത്തിയത്. ജാവേദ് അഹമ്മദ് എന്ന കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha

























