ക്രിസ്‌ത്യാനികള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല, അവര്‍ ബ്രിട്ടീഷുകാർ ;ബി.ജെ.പി. എം.പി. ഗോപാല്‍ ഷെട്ടിയുടെ പരാമർശം വിവാദത്തിലേക്ക്

ക്രിസ്തീയ വിശ്വാസികൾക്കെതിരെ വിവാദപ്രസ്താവനയുമായി ബി.ജെ.പി. എം.പി. ഗോപാല്‍ ഷെട്ടി രംഗത്ത് . ഇന്ത്യയിലെ എല്ലാ ക്രിസ്‌ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി എം.പി ഗോപാല്‍ ഷെട്ടി പറഞ്ഞു .സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ക്രിസ്ത്യാനികൾ ബ്രിട്ടീഷുകാരായിരുന്നു .അതുകൊണ്ട് തന്നെ ഇന്ത്യയിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല . ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതെന്ന് ഷെട്ടി പറഞ്ഞു.
മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദപ്രസ്താവന ഉണ്ടായത് . പരാമർശം വിവാദമായതോടെ ഷെട്ടിയ്ക്കെതിരെ കോൺഗ്രസ് രംഗത്തെത്തി .ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുംബൈ കോണ്‍ഗ്രസ് ആരോപിച്ചു.
https://www.facebook.com/Malayalivartha






















