രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ എളുപ്പവഴി നിര്‍ദേശിച്ച് എംപിയുടെ ഉപദേശം

പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്ക് എളുപ്പവഴി നിര്‍ദേശിച്ച് തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എംപി ജെ സി ദിവാകര്‍ റെഢി. വളരെ നിസാരമാണ് ഒരു ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ എളുപ്പത്തില്‍ പ്രധാനമന്ത്രിയാകാം എന്നാണ് റെഢി രാഹുലിന് ഉപദേശം നല്‍കിയത്. താനൊരിക്കല്‍ ഇക്കാര്യം രാഹുലിന്റെ അമ്മ സോണിയാ ഗാന്ധിയോടു പറഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.
'ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടാന്‍ രാഹുല്‍ ഒരു 'നല്ല ബ്രാഹ്മണ പെണ്‍കുട്ടി'യെ വിവാഹം ചെയ്യണം. 2014ല്‍ ഞാനിക്കാര്യം സോണിയയോടു പറഞ്ഞതാണ്. രാഹുലിനു പ്രധാനമന്ത്രിയാകണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ പിന്തുണവേണം. ബ്രാഹ്മണസമുദായമാണു യു.പി. ഭരിക്കുന്നത്. അതുകൊണ്ടാണു ഞാനിക്കാര്യം ശുപാര്‍ശചെയ്തത്. സോണിയ അതുകേട്ടില്ല.' വിശാഖപട്ടണത്തു നടന്ന ഒരു പൊതുചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























