യുവാവിനെ വെടിവച്ചു വീഴ്ത്തിയശേഷം വീട്ടില്‍ കയറി ഒളിക്കാന്‍ കൊലയാളിയുടെ ശ്രമം, നാട്ടുകാര്‍ കൈയ്യോടെ പിടികൂടി ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേയ്‌ക്കെറിഞ്ഞു, രോക്ഷാകുലരായ നാട്ടുകാരുടെ ആക്രമണത്തില്‍ 11 പോലീസുകാര്‍ക്ക് പരിക്ക്

യുവാവിനെ വെടിവച്ചു വീഴ്ത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച കൊലയാളിയെ നാട്ടുകാര്‍ വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലൂടെ പുറത്തേയ്‌ക്കെറിഞ്ഞു. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ രോക്ഷാകുലരായ നാട്ടുകാരുടെ ആക്രമണത്തില്‍ 11 പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇരുപത്തിയെട്ടുകാരനായ ദിവാകര്‍ കുമാര്‍ എന്ന യുവാവിനെ വെടിവച്ചു കൊന്ന ശേഷമാണ് പ്രതി വീട്ടില്‍ കയറി ഒളിക്കാന്‍ ശ്രമിച്ചത്.
നാട്ടുകാര്‍ ഇയാളെ പിടികൂടുകയും ഒന്നാം നിലയില്‍നിന്നും താഴേയ്ക്കു വലിച്ചെറിയുകയും ചെയ്തു. പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസുകാരനെയും സമാന രീതിയില്‍ താഴേയ്ക്കു വലിച്ചെറിഞ്ഞു. ജനക്കൂട്ടം തള്ളിക്കയറി വീട് കൊള്ളയടിക്കുകയും ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























