ഡോക്ടറെ പ്രലോഭിപ്പിച്ച് ക്യാമറയിലാക്കി ബ്ലാക്‌മെയില്‍ ചെയ്ത കന്നട നടി അറസ്റ്റില്‍

പ്രമുഖ കന്നഡ നടി നയന കൃഷ്ണയെ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് നടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പരാതിക്കാരനായ ഡോക്ടറെ പ്രലോഭിപ്പിച്ച് നടിയും ഡോക്ടറും തമ്മിലുള്ള കിടപ്പറ ദൃശ്യങ്ങള്‍ മറ്റ് രണ്ട് പേരുടെ സഹായത്തോടെ നടി കാമറയില്‍ പകര്‍ത്തുകയും പിന്നീട് ഡോക്ടറെ ഇതുകാട്ടി ബ്ലാക്ക്‌മെയിലിംഗ് ചെയ്യുകയുമായിരുന്നു.
നയന കൃഷ്ണയെ ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ സഹായിച്ച മറ്റ് രണ്ടാളുകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനു മുമ്പും സമാനമായ കേസില്‍ നയന കൃഷ്ണ പോലീസ് പിടിയിലായിട്ടുണ്ട്. 68-കാരനായ ഡോക്ടറായിരുന്നു അന്ന് പരാതിക്കാരന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























