സുനന്ദയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു, മരിച്ചത് വിഷം ഉള്ളില്‍ ചെന്നെന്ന് അന്തിമ റിപ്പോര്‍ട്ട്

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണകാരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന് അന്തിമ റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാണെന്നുള്ളതിന്റെ രാസപരിശോധനാഫലം പുറത്തുവന്നതായി പ്രമുഖവാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആന്തരികാവയവങ്ങളുടെ രാസപരിശോധന രണ്ടാംവട്ടവും നടത്തിയ ശേഷമാണ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ സംഘം അന്തിമറിപ്പോര്‍ട്ട് ഡല്‍ഹി പോലീസിന് കൈമാറിയത്. എന്നാല്‍ ഇതേക്കുറിച്ച് ഡല്‍ഹി പൊലീസോ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.
മരണസമയത്ത് വൃക്ക, കരള്‍ തുടങ്ങിയ ആന്തരാവയവങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഗുരുതരമായ അസുഖങ്ങള്‍ അവരെ ബാധിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദയുടെ മരണകാരണം സംബന്ധിച്ച് പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടിന് വിരുദ്ധമാണ് പുതിയത്. ആദ്യ പരിശോധനയില്‍ അമിതമായി മരുന്നുകഴിച്ചതാണ് മരണകാരണമായി രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷമാണ് സുനന്ദ പുഷ്‌കര്‍ ഡല്‍ഹിയിലെ ലീല ഹോട്ടലിന്റെ മുന്നൂറ്റി നാല്പത്തിയഞ്ചാം നമ്പര്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























