അതിര്‍ത്തിയില്‍ തല ഉയര്‍ത്താന്‍ ഇനി പാകിസ്ഥാന്‍ ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി

അതിര്‍ത്തിയില്‍ തല ഉയര്‍ത്താന്‍ ഇനി പാക് സേന ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്റെ വായടപ്പിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, നിയന്ത്രണരേഖയിലെ പാക് വെടിവയ്പ്പ് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസിനെയും മോഡി രൂക്ഷമായി വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ സൈന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വിഷയം രാഷ്ട്രീവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ നീണ്ട പ്രകോപനങ്ങള്‍ക്കു ശേഷം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് ഇന്ന് അയവു വന്നിരിക്കുകയാണ്. നാലു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെ വെടിവയ്പ്പുണ്ടായ സംഭവമൊഴിച്ചാല്‍ പ്രധാന ആക്രമണസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ജനങ്ങളാണ് താല്ക്കാലിക ക്യാമ്പുകളിലേക്ക് മാറിത്താമസിച്ചത്. ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























