ഹുദ് ഹുദ് അടുക്കുന്നു... തീരം ആശങ്കയില്‍, ജനങ്ങളെ ഒഴിപ്പിക്കുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹുദ് ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 150 കിലോമീറ്റാണ് ഹുദ് ഹുദിന്റെ വേഗത. ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ മുന്നോടിയായി ഭരണകൂടം തീരദേശവാസികളെ ഒഴിപ്പിക്കുന്ന നടപടി തുടങ്ങിയിരിക്കുകയാണ്. കാറ്റ് ശനിയാഴ്ച വൈകിട്ടോടെ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിനും ഒഡീഷയിലെ ഗോപാല്‍പ്പൂരിനും ഇടയിലൂടെ കരയിലേക്കു കയറുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഹുദ് ഹുദിന് മുന്നോടിയായി കിഴക്കന്‍ ഗോദാവരി, വിശാഖപട്ടണം, വിജയനഗരം, ശ്രീകാക്കൂളം ജില്ലകളിലും വടക്കന്‍ തീര ആന്ധ്രയിലും ശനിയാഴ്ച വൈകുന്നേരം മുതല്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശും. 130-140 കിലോമീറ്ററായി വേഗത വര്‍ധിക്കുന്ന കാറ്റ് ഞായറാഴ്ച രാവിലെയോടെ 155 കിലോമീറ്റര്‍ വേഗതയില്‍ വടക്കന്‍ ആന്ധ്ര തീരത്തും 80-90 കിലോമീറ്റര്‍ വേഗതയില്‍ തെക്കന്‍ ഒഡീഷ തീരത്തും വീശിയടിക്കും.
കേരളത്തെയും തമിഴ്‌നാടിനെയും ചുഴലികാറ്റ് കാര്യമായി ബാധിക്കില്ലെന്നാണ് സൂചന. ഈ ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























