ശശി തരൂരിന് എഐസിസി വക്താവ് സ്ഥാനം നഷ്ടമാകുമെന്ന് സൂചന

മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ ശശി തരൂരിന് കോണ്‍ഗ്രസ് വക്താവ് സ്ഥാനം നഷ്ടമായേക്കും. തരൂരിനെതിരെ കെപിസിസി നല്‍കിയ റിപ്പോര്‍ട്ട് എ.കെ.ആന്റണി ചെയര്‍മാനായ മൂന്നംഗ എഐസിസി അച്ചടക്ക സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്നുണ്ടായേക്കുമെ¶mWv സൂചന.
ആന്റണിക്ക് പുറമേ മോത്തിലാല്‍ വോറയും മുന്‍ ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയുമാണ് സമിതിയില്‍ അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് തുടര്‍ച്ചയായി പ്രസ്താവനകളിറക്കിയതോടെയാണ് തരൂരിനെതിരേ കെപിസിസി തിരിഞ്ഞത്. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെപിസിസി ഉന്നതതലയോഗം തരൂരിനെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്കിയിരുന്നു.
തരൂരിന്റെ മോദി സ്തുതി അവസാനിപ്പിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ തരൂരിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗും കെപിസിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖും രംഗത്തെത്തിയത് ശ്രദ്ധേയമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























