നീലച്ചിത്രവും ബ്ലാക്ക്‌മെയിലിംഗും; നയനകൃഷ്ണ റുക്‌സാനയുടെ കന്നട പതിപ്പ്

നീലച്ചിത്ര റിക്കോര്‍ഡിംഗിലും ബ്ലാക് മെയിലിംഗിലും കേരളത്തെ തളച്ചിട്ട റുക്‌സാന-ബിന്ധ്യ ടീമിന് ഒരു കന്നട പതിപ്പ്. ലൈംഗികതയില്‍ ഏര്‍പ്പെട്ട് ഇരയുടെ രതി ബ്‌ളാക്‌മെയിലിംഗിലൂടെ പണം തട്ടുന്ന തിരക്കഥ. കന്നട നടി നയനാകൃഷ്ണയുടെ വിവാദം ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കികഴിഞ്ഞു.
ഒരു ഡോക്ടറാണ് നയനകൃഷ്ണ തന്നെ ബ്ലാക്ക്‌മെയിലിംഗും ചെയ്തു എന്ന പരാതിയുമായി രംഗത്തുവന്നത്. ഡോക്ടറും നയനയുടെ കൂട്ടുകാരികൂടിയായ സഞ്ജനയും നടത്തിയ ലൈംഗികകതയുടെ ദൃശ്യങ്ങള്‍ നയന വീഡിയോയിലാക്കിയിരുന്നു. ഈ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് നയനകൃഷ്ണ ഡോക്ടറെ ബ്ലാക്ക്‌മെയിലിംഗ് ചെയ്തത്. സഞ്ജന തന്നെ വശീകരിച്ച് വലയില്‍ വീഴ്ത്തിയശേഷം വിദഗ്ദ്ധമായ ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ ദൃശ്യമെന്ന് ഡോക്ടര്‍ പറയുന്നു. ഇതിനകം തന്നെ നയനയുടെ ഭീഷണിഭയന്ന് ഡോക്ടര്‍ ഒരു ലക്ഷം രൂപ ഇവര്‍ക്ക് നല്‍കിയിരുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തിയപ്പോഴാണ് ഡോക്ടര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ഡോക്ടറുടെ പരാതി പുറം ലോകം അറിഞ്ഞതോടെ പണം നഷ്ടപ്പെട്ട പലരും രംഗത്തെത്തി. ഇതില്‍ രാഷ്ട്രീയത്തിലും സിനിമയിലും, ബിസിനസ് രംഗത്തും ഉള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നയനയെ കോടതി 10 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ഇവരുടെ പേര് മുമ്പും ലൈംഗികാരോപണത്തില്‍ കുടുങ്ങിയിട്ടുള്ളതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























