അതിര്‍ത്തിയിലെ വെടിവെയ്പ് ഇമ്രാന്‍ ഖാനെ കുടുക്കാനുള്ള ഷെരീഫിന്റെ തന്ത്രം

രാജ്യത്തെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചത് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ തന്ത്രമായിരുന്നുവെന്ന് വ്യക്തമാകുന്നു. മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാനെ ഒതുക്കാന്‍ ഷെരീഫ് തൊടുത്ത ഒളിയമ്പായിരുന്നു അതിര്‍ത്തിയിലെ ആക്രമണം.
തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് നവാസ് ഷെരീഫ് അധികാരത്തില്‍ എത്തിയതെന്ന് ആരോപിച്ച് ഇമ്രാന്‍, ഷെരീഫിനെതിരെ രംഗത്തു വന്നിരുന്നു. ഈ വിഷയത്തില്‍ ഇമ്രാന്റെയും ടാഹിര്‍ ഉല്‍ ക്വാദ്രിയുടേയും നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ തുടങ്ങിയ പ്രതിഷേധം വളരെ ശക്തമായിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഷെരീഫ് മനപൂര്‍വം അതിര്‍ത്തിയില്‍ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വളരെ നല്ല രീതിയില്‍ ബന്ധം മുന്നോട്ടു കൊണ്ടുപോയ നേതാവാണ് ഷെരീഫ്. അടുത്തിടെ യുഎന്നില്‍ നടത്തിയ ചര്‍ച്ചയില്‍ ഇരു നേതാക്കളും പരസ്പര വിട്ടു വീഴ്ചയ്ക്ക് തയാറാണെന്ന് പ്രഖ്യാപിച്ചതുമാണ്. എന്നിട്ടും പാക് സേനയുടെ പെട്ടെന്നുള്ള പ്രകോപനം എന്തോ മറയ്ക്കാനുള്ള തന്ത്രമെന്ന് നേരത്തെ സംശയം ഉയര്‍ന്നിരുന്നു.
മുന്‍പും ഇമ്രാന്റെയും അനുയായികളുടേയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു പാകിസ്ഥാന്‍ കശ്മീര്‍അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഇമ്രാന്‍ കഴിഞ്ഞ ദിവസം നടത്തിയ സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍
ഏഴുvപേര്‍ മരിച്ചിരുന്നു. അന്‍പതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവം ഇമ്രാനെ കുടുക്കാനുള്ള കച്ചിത്തുരുമ്പായി ഷെരീഫിന് വീണുകിട്ടിയതാണ്.
ഇമ്രാനെ പ്രതിക്കൂട്ടില്‍ ആക്കാനുള്ള പഴുത് കിട്ടിയതിന് തൊട്ടുപിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയിലെ സമാധാനത്തെ കുറിച്ച് സംസാരിക്കാനും തുടങ്ങിയിരിക്കുകയാണ് ഷെരീഫ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























