റെയില്‍വെ മന്ത്രി സദാന്ദഗൗഡയുടെ ഫോണ്‍ ചോര്‍ത്തി

കേന്ദ്ര റയില്‍വെ മന്ത്രി സദാനന്ദ ഗൗഡയുടെയും അഞ്ച് സഹായികളുടെയും ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരു പോലീസാണ് ഫോണ്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ അഞ്ച് മുതല്‍ 11 വരെ ഒരാഴ്ചക്കാലം പോലീസ് ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയത് അധാര്‍മ്മിക പ്രവൃത്തിയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.
സദാനന്ദ ഗൗഡയുടെയും സഹായികളുടെയും മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരന്റെയും ഫോണുകള്‍ ചോര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. മന്ത്രിയുടെ പുത്രന്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് ഒരു നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഫോണ്‍ ടാപ്പിംഗ് പരമ്പര അരങ്ങേറിയതെന്നാണ് സൂചന.
അതേസമയം തന്റെ അറിവോടെ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫോണ്‍ ടാപ്പിംഗ് സ്വകാര്യതയ്ക്ക് മേലുളള കടന്നുകയറ്റമാണെന്നു ഗൗഡ പ്രതികരിച്ചു. മകന്റെ കേസ് സംബന്ധിച്ച അന്വേഷണത്തിനു വേണ്ടിയോ അല്ലെങ്കില്‍ അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടിയോ ആവാം ഇത്തരമൊരു നടപടി. കേസ് കോടതിയിലായതിനാല്‍ ഇതെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഗൗഡ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























