ഹുദ് ഹുദ് ഭീഷണി : 38 ട്രെയ്‌നുകള്‍ റദ്ദാക്കി

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഹുദ്ഹുദ് ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് 38 ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.
ഭുവനേശ്വര്‍ -വിശാഖപട്ടണം റൂട്ടില്‍ നാള രാവിലെ ആറ് മുതല്‍ സര്‍വീസ് നടത്തുന്ന എല്ലാ മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. ഹൗറയില്‍ നിന്ന് പുറപ്പെട്ട് തെക്കന്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകള്‍ റായ്പൂര്‍, നാഗ്പൂര്‍ സെക്ഷന്‍ വഴി തിരിച്ചുവിടുമെന്നും റെയില്‍വെ അറിയിച്ചു. ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ ഒഡീഷ, ആന്ധ്ര തീരത്ത് എത്തുമെന്നാണ് മുന്നറിയിപ്പ്.
ഭുവനേശ്വര്‍ബംഗളുരു പ്രശാന്തി എക്‌സ്പ്രസ്, ഭുവനേശ്വര്‍വിശാഖപട്ടണം ഇന്റര്‍സിറ്റി, ഭുവനേശ്വര്‍യശ്വന്ത്പൂര്‍, ഭുവനേശ്വര്‍സെക്കന്തരാബാദ് വിശാഖ എക്‌സ്പ്രസ്, പുരിഓഖ എക്‌സ്പ്രസ്, ഭുവനേശ്വര്‍തിരുപ്പതി എക്‌സ്പ്രസ്, ഭുവനേശ്വര്‍മുംബൈ കൊണാര്‍ക്ക് എക്‌സ്പ്രസ്, പുരിചെന്നൈ എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കപ്പെട്ട പ്രധാനപ്പെട്ട ട്രെയിനുകള്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























