ഹുദ് ഹുദ് ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ചു, വിശാഖപട്ടണത്തും വിസാഗിലും ശക്തമായ കാറ്റും മഴയും

ഹുദ് ഹുദ് ചുഴലിക്കാറ്റ് ആന്ധ്രാ - ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ചു. ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രയുടെ വടക്കന്‍ തീരത്തേക്ക് കടന്നിരിക്കുകയാണ്. ഇതേതുടര്‍ന്ന് വിശാഖപട്ടണത്തും വിസാഗിലും ശക്തമായ കാറ്റും മഴയും ഉണ്ടായി. വിശാഖപട്ടണത്തിലെ കൈലാഷ് നഗരിയിലാണ് കാറ്റ് ആദ്യമെത്തിയത്. കാറ്റിന്റെ കേന്ദ്രത്തിന് 40 കിലോ മീറ്റര്‍ ചുറ്റളവെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആരും വീടിനു പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മുങ്ങല്‍ വിദഗ്ധരുടെ 15 സംഘങ്ങള്‍ തയാറായി നില്‍ക്കുകയാണ്. 10 സംഘങ്ങള്‍ വിശാഖപട്ടണത്തും 5 സംഘങ്ങള്‍ ശ്രീകാകുളത്തും തമ്പടിച്ചിരിക്കുകയാണ്.
അടുത്ത ആറു മണിക്കൂറുകളോളം ശക്തമായ കാറ്റും മഴയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വൈദ്യുതി, വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകരാറിലായി. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. മുന്‍കരുതലെന്നവണ്ണം ആന്ധ്രാപ്രദേശില്‍ നിന്നുള്ള എഴുപതോളം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
199 റബര്‍ ബോട്ടുകളും 1680 രക്ഷാപ്രവര്‍ത്തകരും അടങ്ങുന്ന ദുരന്തനിവാരണസംഘത്തെയാണ് ഈ രണ്ടു സംസ്ഥാനങ്ങളില്‍ ഒരുക്കിനിര്‍ത്തിയിട്ടുള്ളത്. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും സജ്ജമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























