മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വ്യാപകനാശം വിതച്ച് കൊണ്ട് ഹുദ്ഹുദ് എത്തി; 6 മരണം; കാറ്റിന് ശമനം വന്നെങ്കിലും ശക്തമായ മഴക്ക് സാധ്യത

മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ വ്യാപകനാശം വിതച്ച് ഹുദ്ഹുദ് ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തെത്തി. അറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ശ്രീകാക്കുളത്ത് ഒരാളും വിശാഖപട്ടണത്ത് രണ്ടുപേരും മരിച്ചു. ഒഡീഷയില്‍ മത്സ്യബന്ധനത്തിനു പോയ മൂന്നുപേര്‍ മരിച്ചു.
പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് കാറ്റ് തീരത്തെത്തിയത്. വിശാഖപട്ടണത്തെ കൈലാഷ് ഗിരിയിലാണ് ഹുദ്ഹുദ് ആദ്യമെത്തിയത്. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് 50 കിലോമീറ്റര്‍ ചുറ്റളവുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ആന്ധ്രയിലെ ഗഞ്ജമിലാണ് ഹുദ്ഹുദ് ഇപ്പോള്‍.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിശാഖപട്ടണത്തും ഗോപാല്‍പൂരിലും രാവിലെ മുതല്‍ കനത്ത മഴയാണ്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസപ്പെട്ടു. പ്രദേശത്തെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്. അടുത്ത ആറു മണിക്കൂര്‍ വരെ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. രാത്രി പത്തോടെ കാറ്റിനു ശമനമുണ്ടായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഛത്തിസ്ഗഡിലും മധ്യപ്രദേശിലും യുപിയിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
ഹുദ്ഹുദ് തീരത്തോടടുത്തതിനെ തുടര്‍ന്ന് എട്ടരലക്ഷത്തിലേറെപ്പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. ബുധനാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിനടുത്തായിരുന്നപ്പോള്‍ പരമാവധി 90 കിലോമീറ്റര്‍ വേഗമുണ്ടായിരുന്ന ഹുദ്ഹുദിന് ശനിയാഴ്ച വൈകുന്നേരം 130 കിലോമീറ്റര്‍ വേഗമായി. ഇന്നു 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് തീരത്തോടടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























