കശ്മീരില്‍ തീവ്രവാദികളുമായുള്ള വെടിവയ്പില്‍ സൈനികന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മുവിലെ കുപ്‌വാര ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ വനത്തില്‍ ഭീകരരുടെ സ്വാധീനമുണ്ടെന്ന വിവരം ലഭിച്ചതനുസരിച്ച് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തീവ്രവാദികള്‍ വെടിവയ്പ്പ് നടത്തിയത്.
വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈനികര്‍ വധിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്റെ രൂക്ഷമായ വെടിവയ്പുണ്ടായിരുന്നു. ഇതിനെതിരെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























