തെരഞ്ഞെടുപ്പ് മറ്റെന്നാള്‍ : മഹാരാഷ്ട്രയിലും ഹരിയാനയിലും ഇന്നു കൊട്ടിക്കലാശം

മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മറ്റെന്നാളാണ് ഇരു സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. പരമ്പരാഗത സഖ്യങ്ങള്‍ വിട്ട് ബിജെപിയും ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തനിച്ചു മത്സരിക്കുന്ന മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ് രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യം തുടര്‍ന്നാല്‍ വേണ്ടിവന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറാനും ബിജെപിക്ക് കഴിയുന്നെ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മോഡി നേരിട്ടെത്തി പ്രചരണത്തിന് നേതൃത്വം നല്‍കുന്നുവെന്നതിനാല്‍ ബിജെപി ക്യാംപുകളില്‍ വിജയപ്രതീക്ഷ ഏറെയാണ്. കോണ്‍ഗ്രസിനെയും എന്‍സിപിയെയും കടന്നാക്രമിച്ചാണ് മോഡിയുടെ പ്രചരണം.വിദര്‍ഭയിലും മറാത്തവാഡയിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനഫലം. കോണ്‍ഗ്രസ്എന്‍സിപി ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും ബിജെപി അനുകൂല സാഹചര്യമാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ വിനയ് സഹസ്രബ്‌ദ്ധെ പറഞ്ഞു.
പ്രചരണം അവസനഘട്ടത്തില്‍ എത്തിയതോടെ എല്ലാ പാര്‍ട്ടികളും തിരക്കിട്ട പാര്‍ട്ടി യോങ്ങളും റാലികളും സംഘടിപ്പിക്കുന്നുണ്ട്.
ഹരിയാനയില്‍ കാര്യങ്ങള്‍ പ്രചവനാതീതമാണ്. ബിജെപിയും കോണ്‍ഗ്രസും ഇന്ത്യന്‍ നാഷണല്‍ ലോക്ദളും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് ഹരിയാനയില്‍ നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























