ജീവന്റെ വിലയേക്കാൾ പ്രാധാന്യമോ? സർക്കാർ മുതൽ... ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ ഒരുമണിക്കൂറോളം കുടുങ്ങിയപ്പോൾ നഷ്ടമായത് പിഞ്ചുകുഞ്ഞിന്റെ ജീവൻ; ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള അച്ഛന്റെ ശ്രമത്തെ തടഞ്ഞ് ആംബുലൻസ് ഡ്രൈവര്‍

കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകവേയായിരുന്നു സംഭവം. ഹൃദയസംബന്ധിയായ അസുഖമുള്ള രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടര്‍ന്ന് അകത്ത് കിടന്നുമരിച്ചു.
വാതില്‍ തുറക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജനാല ഇടിച്ചു തകര്‍ത്ത് കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം സര്‍ക്കാര്‍ വക സാധനം നശിപ്പിക്കരുതെന്ന് പറഞ്ഞ് പിതാവിനെ ഡ്രൈവര്‍ തടഞ്ഞു. ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം റായ്പൂരിലെ ഡോ: ഭീമറാവു അംബേദ്ക്കര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് റായ്പൂര്‍ വരെ മാതാപിതാക്കള്‍ കുഞ്ഞുമായി എത്തിയത് ട്രെയിനിലായിരുന്നു.
ഇന്ന് രാവിലെ റായ്പൂരില്‍ എത്തിയ കുട്ടിയുടെ പിതാവ് അംബികാ കുമാര്‍ സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് സേവനമായ സഞ്ജീവനി എക്‌സ്പ്രസ് വിളിച്ചു. കുട്ടിയെ പെട്ടെന്ന് തന്നെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഈ സമയത്ത് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാത്ത വിധം കൊളുത്തിപ്പോയി.
തുറക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ നോക്കിയിട്ടും കഴിയാതെ ഒടുവില്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മെക്കാനിക്കിനെ വിളിച്ചുവരുത്തി വാതില്‍ തുറന്നപ്പോള്‍ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. വാതില്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അംബികാകുമാര്‍ ആംബുലന്‍സിന്റെ ജനാല തകര്‍ത്ത് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍വക സാധനം തകര്‍ക്കരുതെന്ന് ഡ്രൈവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























