രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് നരേന്ദ്ര മോദി

രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാവി എന്ന് കേട്ടാല്‍ മതേതരവാദികള്‍ക്ക് പനി പിടിക്കുമെന്നും പ്രധാനമന്ത്രി പരിഹസിച്ചു. രാജ്യത്ത് കാവി വിപ്ലവം കൊണ്ടുവരിക എന്നത് തന്റെ ലക്ഷ്യമാണെന്ന് മോദി പറഞ്ഞു.
ഹരിയാനയിലെ റോത്തക്കില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാവി ഊര്‍ജ്ജം പകരുന്ന നിറമാണ്. ദേശീയ പതാകയിലെ കാവി നിറം രാജ്യത്തിന്റെ നിറമാണന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പരാമര്‍ശം വരും ദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും
https://www.facebook.com/Malayalivartha

























