ഹുദ് ഹുദ് നാശം വിതച്ച വിശാഖപട്ടണം മോഡി ഇന്ന് സന്ദര്‍ശിക്കും

ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് വന്‍തോതില്‍ നാശം വിതച്ച ഹുദ്ഹുദ് കൊടുങ്കാറ്റിന് ശക്തി കുറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിശാഖപട്ടണം സന്ദര്‍ശിക്കും.
ഹുദ്ഹുദിന്റെ ശക്തി കുറഞ്ഞെങ്കിലും ഛത്തിസ്ഗഡ്, ഒഡിഷ, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. പശ്ചിമബംഗാള്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മഴയും കാറ്റും മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. കാറ്റിന്റെ പിടിയില്‍പ്പെട്ട ഒഡിഷയില്‍ 48,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 24 ട്രാന്‍സ്‌ഫോമറുകളും നൂറുകണക്കിന് വൈദ്യുതിപോസ്റ്റുകളും തകര്‍ന്നുവീണു. ഇന്നത്തോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























