സിനിമയെ വെല്ലുന്ന ജീവിതക്കഥയുമായി കിസാന്‍: നാല്‍പതു വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒത്തു ചേരല്‍

അമേരിക്കയില്‍ നിന്ന് ഭാര്യയും കുട്ടികളുമായി സ്വദേശം ചുറ്റിക്കാണാനെത്തിയ കിസാന്‍ ഉപാധ്യായക്ക് ഗുവാഹത്തിയില്‍ നിന്നും കാഠ്‌മണ്ടുവരെയുള്ള യാത്രയില്‍ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പേ തനിക്ക് നഷ്ടമായ കുടുംബ വേരുകള്‍ കണ്ടെത്തുക. ഒരു സിനിമാ കഥയെ വെല്ലുന്ന അവിചാരിതങ്ങള്‍ നിറഞ്ഞ തന്റെ പൂര്‍വ ജീവിതം ഇതിലൂടെ തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നു കിസാന്. എങ്കിലും ഈ കൂടിക്കാഴ്‌ച വര്‍ഷങ്ങളായി താന്‍ അടിച്ചമര്‍ത്തിവെച്ച വികാരങ്ങള്‍ക്ക് സാന്ത്വനമേകുമെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം.
അസമിലെ ഗുവാഹത്തിയില്‍ ഒരു കൊച്ചു വീട്ടില്‍ അമ്മക്കും സഹോദരി മായക്കൊപ്പവുമായിരുന്നു കിസാന്റെ താമസം. അസാം പോലീസ് ബറ്റാലിയനില്‍ ജോലിചെയ്യുകയായിരുന്ന അച്ഛന്‍ ഇന്ദ്രയെക്കുറിച്ച് കിസാന് ഒരറിവും ഉണ്ടായിരുന്നില്ല. ഓര്‍മവെക്കും മുന്‍പേ അമ്മയേയും തങ്ങളേയും ഉപേക്ഷിച്ച് അചഛന്‍ നാടുവിട്ടിരുന്നു. എന്നാല്‍ കിസാന് നാലുവയസ് പ്രായമുള്ളപ്പോള്‍ അമ്മയു ഉമോത്തി ദേവിയും ഇരുവരേയും ഉപേക്ഷിച്ച് നാടുവിട്ടു. പിന്നീട് കിസാന് തണലായത് ചേച്ചി മായ മാത്രമായിരുന്നു.
ഓരോ ദിവസവും ഇരുവയറുകളും നിറഞ്ഞത് മായക്ക് തൊട്ടടുത്ത അമ്പലത്തില്‍ മാലകെട്ടിക്കൊടുത്താല്‍ ലഭിച്ചിരുന്ന ഒരു രൂപ കൊണ്ടായിരുന്നു. സഹോദരിയുടെ തണലില്‍ അമ്മയുടെ ഓര്‍മ്മകളുമായുള്ള ജീവിതമായിരുന്നു പിന്നീടങ്ങോട്ട് കിസാന്. അതിനിടയില്‍് ന്യുമോണിയ ബാധിച്ച് കിസാന്‍ ഗുരുതരമായ അവസ്ഥയിലെത്തി. തുടര്‍ന്ന് വളരെയധികം കഷ്ടപ്പെട്ടായിരുന്നു മായ കിസാനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആറു മാസത്തെ ചികിത്സക്കുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു ആഘാതം കൂടി കിസാന് വിധി കരുതിവെച്ചിരുന്നു. സഹോദരിയെ കാണാനില്ല. ചുറ്റും അലഞ്ഞു തിരിഞ്ഞ് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
പിന്നീട് 1987 ല്‍ ഒരു അമേരിക്കന്‍ ഡോക്ടറുടെ സഹായത്തോടെ അമേരിക്കയിലെത്തി സ്‌കോളര്‍ഷിപ്പോടെയുള്ള പഠനം. ഇതുവരെ പരാജയങ്ങള്‍ മാത്രം ഏറ്റു വാങ്ങിയ ജീവിതത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോള്‍ അമേരിക്കയിലെ നാല് ഉന്നത സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഐ.ടി സ്‌പെഷലിസ്റ്റാണ് അദ്ദേഹം.
അന്വേഷണത്തിനൊടുവില്‍ സഹോദരിയേയും തങ്ങളെ ഉപേക്ഷിച്ചു പോയ അമ്മയേയും കിസാന്‍ കണ്ടെത്തി. അച്ഛനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 1988 ല്‍ അദ്ദേഹം മരിച്ചതായ വിവരമാണ് കിസാന് ലഭിച്ചത്. അച്ഛന് രണ്ടാം ഭാര്യയിലുണ്ടായ തന്റെ സഹോദരങ്ങളേയും കിസാന്‍ കണ്ടെത്തി.
പത്തു ദിവസം അമ്മയ്‌ക്കൊപ്പം കഴിഞ്ഞെങ്കിലും തന്നെക്കുറിച്ചുള്ള ഒരോര്‍മ്മയും അമ്മ സൂക്ഷിക്കുന്നില്ലെന്ന് കിസാന് ബോധ്യമായി. എന്നാല്‍ സഹോദരി മായയാകട്ടെ താന്‍ ഏറെ സ്‌നേഹിച്ചിരുന്ന അനുജന്റെ ഓര്‍മ്മകളില്‍ ജീവിതം തള്ളി നീക്കുകയാണെന്ന് കിസാന് മനസിലായി. അമേരിക്കകാരിയായ ഭാര്യ പാമും, മക്കളായ കെവിനും കയ്‌റ്റിലിനും കിസാന്റെ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നു
https://www.facebook.com/Malayalivartha

























