പിരിയാനാകാത്ത വിധം സുഹൃത്തിനോട് അടുത്തുപോയി... വിവാഹം കഴിഞ്ഞ യുവാവ് യുവതിയെ കൂടെ കൂട്ടി ലിവിംഗ് ടുഗെതർ ബന്ധം ആരംഭിച്ചു; പക്ഷെ അധിക നാള് ആ ബന്ധത്തിന് ആയുസുണ്ടായിരുന്നില്ല; യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അലമാരയിൽ... പിന്നിൽ കാമുകനെന്ന് സംശയം

വിവാഹിതനായ യുവാവും പെൺകുട്ടിയും തമ്മിൽ ലിവിംഗ് ടുഗെതർ ബന്ധത്തിലായിരുന്നു. വിവാഹമോചനം നേടിയതിന് ശേഷം പെൺകുട്ടിയെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു താനെന്നാണ് ഇയാൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അലമാരയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടക്കൻ ഡൽഹിയിലെ ഗോകൽപുരിയിൽ ഇന്നലെ വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ യുവതിയുടെ കാമുകൻ പൊലീസിന്റെ നിരീക്ഷണത്തിലാണ്. യുവാവ് തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. മൃതദേഹത്തിന് കുറച്ചധികം ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























